പിഞ്ചുകുഞ്ഞി​െൻറ ചികിത്സക്കായി സൈനിക കൂട്ടായ്​മയുടെ സഹായം

പിഞ്ചുകുഞ്ഞി​ൻെറ ചികിത്സക്കായി സൈനിക കൂട്ടായ്​മയുടെ സഹായം അരൂർ: പിഞ്ചുകുഞ്ഞി​ൻെറ ജീവൻ രക്ഷിക്കാൻ രാജ്യത്തി​ൻെറ കാവൽക്കാർ താങ്ങായി. എഴുപുന്ന പഞ്ചായത്തിലെ നീണ്ടകര ചുടുകാട്ടുതറ ദിപിൻ–ചിന്നു ദമ്പതികളുടെ ആറു​ മാസമായ പെൺകുഞ്ഞി​ൻെറ ചികിത്സക്കാണ് സൈനികരുടെ കൂട്ടായ്മ സഹായം കൈമാറിയത്. അതിഗുരുതരാവസ്ഥയിൽ കുഞ്ഞ് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. ആന്തരികാവയവങ്ങളുടെ വളർച്ചയെത്താത്ത അവസ്ഥയും ശ്വാസംപോലും എടുക്കാൻ കഴിയാത്ത സ്ഥിതിയുമാണ്. ഞായറാഴ്​ചയാണ് 20 അംഗ സംഘം വീട്ടിലെത്തി സഹായം കൈമാറിയത്. 20 പേരും നിലവിൽ സർവിസിൽ ഉള്ളവരാണ്. ഇവർ സോൾജിയേഴ്സ് ഒാഫ് ഈസ്​റ്റ്​ വെനീസ് ചാരിറ്റബിൾ സൊസൈറ്റിയിലെ അംഗങ്ങളാണ്. ചൈന അതിർത്തിയിൽ കഴിഞ്ഞയിടെ പരിക്കേറ്റ സൈനികനും ഇവരോടൊപ്പം ഉണ്ടായിരുന്നു. apl KAITHAAAAAAAANGU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.