ഹാഥറസ്: പ്രതിഷേധക്കത്തുകൾ അയച്ചു

ആലപ്പുഴ: ഹാഥറസിൽ ദലിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സവർണ ക്രിമിനലുകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന യു.പി സർക്കാറിനെതിരെ ജില്ലയിലുടനീളമുള്ള പോസ്​റ്റ്​ ഓഫിസുകളിൽനിന്ന് ദേശീയ തപാൽദിനമായ ഒക്ടോബർ 10ന് വിമൻ ജസ്​റ്റിസ് പ്രതിഷേധക്കത്തുകൾ അയച്ചു. നൂറോളം പ്രവർത്തകരാണ് പ്രതിഷേധക്കത്തുകൾ പോസ്​റ്റ്​ ചെയ്യുന്നതിൽ പങ്കാളികളായത്. വിമൻ ജസ്​റ്റിസ് ജില്ല പ്രസിഡൻറ്​ സുഭദ്രാമ്മ തോട്ടപ്പള്ളി പ്രതിഷേധക്കത്ത് പോസ്​റ്റ്​ ചെയ്ത് ഉദ്​ഘാടനം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.