അസി. എൻജിനീയറെ സസ്​പെൻഡ്​ ചെയ്​തു

ചേര്‍ത്തല: പൊതുമരാമത്ത് ചേര്‍ത്തല കെട്ടിട ഉപവിഭാഗം അസി. എൻജിനീയര്‍ ഡി. മുരളീധരനെ പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രി ജി. സുധാകര​ൻെറ നിർദേശത്തെ തുടര്‍ന്ന്​ സസ്‌പെന്‍ഡു ചെയ്തു. ഓഫിസില്‍ ഹാജരാകാത്തതിനാല്‍ പ്രവര്‍ത്തനം തട്ടസ്സപെടുന്നതായുള്ള വിവരത്തെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് നടപടിയെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഐശ്വര്യയുടെയും ചേച്ചിമാരുടെയും സ്വപ്നം യാഥാർഥ്യമാകുന്നു മാരാരിക്കുളം: സ്വന്തമായി റേഷൻ കാർഡ് ഇല്ലാതിരുന്നതിനാൽ ലൈഫ്മിഷൻ പദ്ധതിയിൽ ഉൾപ്പെടാതിരുന്ന കുടുംബത്തിന്​ വീടൊരുങ്ങുന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടുങ്കൽ വീട്ടിൽ പെയിൻറിങ്​ തൊഴിലാളിയായ സുഭാഷിനാണ്​ വീട്​ ലഭിക്കുന്നത്​. പെൺമക്കളായ കൃഷ്ണേന്ദു, കാവ്യേന്ദു, ഐശ്വര്യ എന്നിവർ യഥാക്രമം പ്ലസ്​ടുവിനും പത്താം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്നത്​. കുട്ടികൾക്ക് വീടൊരു വർണ സ്വപ്നമായിരുന്നു. കഴിഞ്ഞ മഴക്കാലത്ത് ചോർന്നൊലിക്കുന്ന ആ കുടിൽ നിലം പൊത്തി. തുടർന്ന് പലരുടെയും സഹായത്തോടെ ഷീറ്റ് കൊണ്ടൊരു കൊച്ച് ഷെഡ് ഒരുക്കി അതിലാണ് ആ കുടുംബം കഴിഞ്ഞിരുന്നത്. പാതിരപ്പള്ളിയിലെ പാലിയേറ്റിവ് സംഘടനയായ സ്നേഹജാലകം വഴി ധനമന്ത്രി ഡോ. തോമസ് ഐസക് മുൻകൈ എടുത്ത് സുഭാഷി​ൻെറ കുടുംബത്തിന് വീട് നിർമിച്ചു നൽകും. റാമോ ജി ഫിലിംസിറ്റിയുടെ സാമ്പത്തിക സഹായത്തോടെയാണ് വീട് നിർമാണം. സ്നേഹജാലകത്തിന് തന്നെയാണ് മേൽനോട്ട ചുമതല.ഡോ. തോമസ് ഐസക്കി​ൻെറ നിർദേശാനുസരണം ഈ മേഖലയിൽ സ്നേഹജാലകത്തി​ൻെറ മേൽനോട്ടത്തിൽ നിർമിക്കപ്പെടുന്ന ഏഴാമത്തെ വീടാണിത്. കുടുംബശ്രീയുടെ വിദഗ്ധ തൊഴിലാളികളാണ് വീട് നിർമിക്കുന്നത്. വീടി​ൻെറ ശിലാസ്ഥാപനം മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിർവഹിച്ചു. അഡ്വ. ഷീന സനൽ കുമാർ, അഡ്വ. കെ.ടി. മാത്യൂ, ഇന്ദിരതിലകൻ, എൻ.പി.സ്നേഹജൻ, ജയൻ തോമസ്, രശ്മി രാജേഷ്, കെ.ബി. അജയകുമാർ, സജിത്ത് രാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. apl SHILAASTHAAPANAM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.