വാഹന പരിശോധന കർശനമാക്കി

അമ്പലപ്പുഴ: നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന വളഞ്ഞ വഴി, കാക്കാഴം പ്രദേശങ്ങളിലെ അനധികൃത വാഹന പാർക്കിങ്ങിനെതിരെ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ അനധികൃതമായി റോഡരികിൽ പാർക്ക്​ ചെയ്ത ഇൻസുലേറ്റഡ് ലോറിയിൽനിന്ന് പിഴയീടാക്കി. ഒരു കോടി 52 ലക്ഷം രൂപ ചെലവിൽ ഈ ഭാഗങ്ങളിൽ നവീകരണത്തി​ൻെറ ഭാഗമായി ഇൻറർലോക്ക് സ്ഥാപിക്കുന്നത് പുരോഗമിക്കുന്നതിനിടെ ഇൻസുലേറ്റഡ് ലോറി ഉൾപ്പെടെയുള്ള നിരവധി മത്സ്യവാഹനങ്ങൾ ഇവിടെ പാർക്കു ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട മന്ത്രി ജി.സുധാകരൻ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നിർദേശം നൽകിയിരുന്നു. കർശന വാഹന പരിശോധന നടത്താൻ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും നിർദേശം നൽകി. ഇതേത്തുടർന്നാണ് അസിസ്​റ്റൻറ്​ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ മുജീബ് റഹ്​മാൻ, ശരൺ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഇനി മുതൽ റോഡരികിൽ വാഹനങ്ങൾ അനധികൃതമായി പാർക്കു ചെയ്താൽ ഡ്രൈവറുടെ ലൈസൻസ് റദ്ദു ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.