പാർക്ക് ചെയ്യുന്ന ബസുകളിൽ മോഷണം

തുറവൂർ: എറണാകുളത്തേക്ക്​ സർവിസ് നടത്തുന്നതും കലൂർ പ്രൈവറ്റ് ബസ് സ്​റ്റാൻഡിൽ സ്​റ്റേ ചെയ്യുന്നതുമായ ബസുകളിൽനിന്ന്​ ബാറ്ററി ഉൾ​െപ്പടെ വിലയേറിയ സാധനങ്ങൾ മോഷണം പോകുന്നതായി പരാതി. എറണാകുളത്ത് എത്തുന്ന ദീർഘദൂര ബസുകൾ പലതും സ്​റ്റേ ചെയ്യുന്നത്​ കലൂർ ബസ്​ സ്​റ്റാൻഡിലാണ്. ഇത്തരം ബസുകളെയാണ് മോഷ്​ടാക്കൾ ലക്ഷ്യം​വെക്കുന്നത്. കഴിഞ്ഞ 22ന്​ എരമല്ലൂരിലേക്ക് തിരികെ വരേണ്ട ബസി​ൻെറ രണ്ട് ബാറ്ററി മോഷ്​ടിച്ചു. ലോക്​ ഡൗണിൽ ഇളവ് വരുത്തിയതോടെ നഷ്​ടം സഹിച്ചാണ് ഉടമകൾ സർവിസ് നടത്തുന്നത്​. ഇതിനിടെയാണ്​ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന മോഷണം. ബാറ്ററി മോഷണം സംബന്ധിച്ച് എറണാകുളം നോർത്ത് പൊലീസിൽ പരാതി കൊടുത്തെങ്കിലും മോഷ്​ടാക്കളെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്ന് ബസുടമകൾ പറയുന്നു. അതേസമയം ബസുകൾ പാർക്ക് ചെയ്തിരുന്നതിന്​ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ അർധരാത്രിയിൽ ഒരു സ്വിഫ്റ്റ് കാറിൽ ഏതാനും പേർ ബസിനടുത്തേക്ക് വന്ന് പോകുന്നത്​ കാണാൻ കഴിയുന്നുണ്ട്. ഈ ദൃശ്യങ്ങൾ ഉൾ​െപ്പടെ വീണ്ടും എറണാകുളം നോർത്ത് പൊലീസിന് പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായി​െല്ലന്ന്​ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.