എഫ്​.എൽ.ടി.സി: മാന്നാറിൽ ക്രമീകരണം അവസാനഘട്ടത്തിൽ

മാന്നാർ: ഗ്രാമപഞ്ചായത്ത് തലത്തിൽ കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് സൻെററുകൾ (എഫ്​.എൽ.ടി.സി) ആരംഭിക്കുന്നതി​ൻെറ ഭാഗമായി മാന്നാറിൽ ക്രമീകരണം അവസാനഘട്ടത്തിൽ. നായർ സമാജം അക്ഷര ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 100 കിടക്കയോടുകൂടിയ സൻെററാണ്​ ഒരുക്കുന്നത്. അടിയന്തര സാഹചര്യമുണ്ടായാൽ കൂരട്ടിക്കാട് ശ്രീ ഭുവനേശ്വരി ഹയർ സെക്കൻഡറി, സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഏറ്റെടുക്കാൻ ആലോചനയുണ്ട്​. നിലവിൽ മാന്നാറിൽ 44 കോവിഡ് ബാധിതർ ചികിത്സയിലുണ്ട്. കണ്ടെയ്​ൻമൻെറ്​ സോണുകളില്ലാത്ത 18 വാർഡുകളാണ് ഇപ്പോഴുള്ളത്. കോവിഡ്‌ ബാധിത​ൻെറ മൃതദേഹം അടക്കം ചെയ്​തു അമ്പലപ്പുഴ: പൊള്ളലേറ്റ്‌ മരിച്ച കോവിഡ്‌ ബാധിത​ൻെറ മൃതദേഹം എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രവർത്തകർ അടക്കം ചെയ്തു. കാക്കാഴം വെള്ളംതെങ്ങിൽ ബാലകൃഷ്ണ​ൻെറ (52) മൃതദേഹമാണ് എസ്‌.കെ.എസ്‌.എസ്‌.എഫ്‌ വിഖായ ടീമി​ൻെറ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടക്കം ചെയ്തത്. വിഖായ ഭാരവാഹികളായ ഇജാസ്‌‌, ഹിലാൽ, ആഷിക്ക്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംസ്കാരം. ബാലകൃഷ്​ണ​ൻെറ ഭാര്യ രേണുക. മക്കൾ: ഡോ. ബിപിൻ, ബിൻസിമോൾ. മരുമകൻ: അജികുമാർ. ചിത്രം: AP70 Balakrishnan ബാലകൃഷ്​ണൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.