വടക്കേ അങ്ങാടി കവല വികസനം: ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കാൻ നടപടി

പഴയ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി ചേർത്തല: വടക്കേ അങ്ങാടി കവല വികസനത്തിന് തടസ്സമായിരുന്ന ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കാൻ നടപടിയായി. ഇതോടെ വികസനപ്രവർത്തനം ഈ മാസംതന്നെ തുടങ്ങുമെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. നിലവിലെ സ്ഥലത്തുനിന്ന് 25 മീറ്ററോളം കിഴക്ക് മാറി ട്രാൻസ്ഫോർമർ സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം. മന്ത്രി പി. തിലോത്തമ​ൻെറ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയാണ് തീരുമാനമെടുത്തത്. കവലയുടെ നാല് ഭാഗത്തുമുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങിട്ടുണ്ട്. കവല വികസനവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയുമായുണ്ടായ പ്രശ്നങ്ങൾക്ക്​ പരിഹാരമായതോടെ ട്രാൻസ്ഫോർമറും അനുബന്ധ പോസ്​റ്റുകളും ഉടൻ മാറ്റാനുള്ള സംവിധാനമൊരുക്കുമെന്ന് അസിസ്​റ്റൻറ്​ എൻജിനീയർ വി.ടി. വിജയൻ പറഞ്ഞു. 1997ലാണ് ലാൻഡ്​ അക്വിസിഷന്‍ നടപടി ആരംഭിച്ചത്. കവലയുടെ മധ്യഭാഗത്തുനിന്ന്​ കിഴക്കോട്ടും പടിഞ്ഞാറോട്ടും 60 മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലും തെക്കോട്ടും വടക്കോട്ടും 25 മീറ്റര്‍ നീളത്തിലുമാണ് റോഡ് വികസിപ്പിക്കുന്നത്. കൂടാതെ, കാൽനടക്കാര്‍ക്കായി ഒരുമീറ്റര്‍ വീതിയിൽ നടപ്പാതയും കാലവർഷങ്ങളിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് നീക്കുന്നതിന് കാനയും നിർമിക്കും. ഒരുവര്‍ഷം മുമ്പ് ട്രാൻസ്​ഫോര്‍മറും അനുബന്ധ പോസ്​റ്റുകളും മാറ്റാന്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം 17 ലക്ഷം രൂപ കെ.എസ്.ഇ.ബിയിൽ അടച്ചതാണ്. വടക്കേ അങ്ങാടി കവല വികസനം വരുന്നതോടെ ചേർത്തല നഗരത്തി​ൻെറ മുഖഛായ മാറും. ഏറ്റവും തിരക്കേറിയ ഭാഗംകൂടിയാണ് ഇവിടം. ചേർത്തല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്നടക്കം എല്ലാ വാഹനങ്ങളും എറണാകുളം ഭാഗത്തേക്ക്​ പോകുന്നതും ഇതുവഴിയാണ്. അണുനശീകരണം നടത്തി പൂച്ചാക്കൽ: പാണാവള്ളി 10ാം വാർഡിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ വെൽഫെയർ പാർട്ടി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഒന്നിച്ച് നിൽക്കാം, കൊറോണയെ തുരത്താം' സന്ദേശവുമായി ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, ചെമ്മീൻ ഷെഡുകൾ തുടങ്ങിയിടങ്ങളിൽ അണുനശീകരണം നടത്തി. മണ്ഡലം കമ്മിറ്റി അംഗം വി.എ. നാസിമുദ്ദീൻ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.