ക്ഷേത്രജീവനക്കാരെ ആക്രമിച്ചതായി പരാതി

തുറവൂർ: ദേവസ്വം ബോർഡ്​ . തുറവൂർ മഹാക്ഷേത്രത്തിൽ കഴിഞ്ഞദിവസം രാത്രി 8.30ഓടെയായിരുന്നു സംഭവം. ഉപദേശകസമിതി പ്രസിഡൻറി​ൻെറ നേതൃത്വത്തിൽ ഏതാനും അംഗങ്ങളും ചില ഗുണ്ടകളും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. ക്ഷേത്രനടകൾ അടച്ചതിനുശേഷം അതിക്രമിച്ച് കടന്ന സംഘം ഓഫിസിൽ ഉണ്ടായിരുന്ന ജീവനക്കാരെ കൈയേറ്റം ചെയ്യുകയും രേഖകൾ നശിപ്പിക്കുകയും ചെയ്തതായി കുത്തിയതോട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പരിക്കേറ്റ ജീവനക്കാരൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതായും എന്നാൽ, കോവിഡ് സാഹചര്യത്തിൽ അഡ്മിറ്റാകാതെ പോരുകയായിരു​െന്നന്നും അറിയിച്ചു. മോചന മുന്നേറ്റ സംരക്ഷണസദസ്സ്​ അരൂർ: നിർബന്ധിത ശമ്പളം പിടിച്ചെടുക്കൽ നിയമം റദ്ദുചെയ്യുക, കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കുക, ശമ്പള പരിഷ്​കരണം ഉടൻ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്​റ്റേറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ താലൂക്ക് സമിതി മോചന മുന്നേറ്റ സംരക്ഷണസദസ്സ്​ നടത്തി. ചെയർമാൻ ടി.ഡി. രാജൻ ഉദ്ഘാടനം ചെയ്തു. കെ. ഭരതൻ അധ്യക്ഷത വഹിച്ചു. അരൂരിൽ എൻ.ജി.ഒ അസോസിയേഷൻ അരൂർ ബ്രാഞ്ച് പ്രസിഡൻറ്​ സുരേന്ദ്ര സിങ് അധ്യക്ഷത വഹിച്ചു. ജില്ല ജോയൻറ്​ സെക്രട്ടറി കെ.ടി. സാരഥി ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.