കോവിഡുകാലത്തും ഓൺലൈൻ വിദ്യാഭ്യാസം കൃത്യതയോടെ നടപ്പാക്കാനായി -മുഖ്യമന്ത്രി

ആലപ്പുഴ: കോവിഡുകാലത്തെ വെല്ലുവിളികളെ മറികടന്ന് ഓൺലൈൻ വഴി വിദ്യാഭ്യാസം കൃത്യതയോടെ നടപ്പാക്കാൻ സർക്കാറിനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തി​ൻെറയും കൂട്ടായ പരിശ്രമത്തി​ൻെറ ഫലമാണിത്. വിവിധ മണ്ഡലങ്ങളിലായി നിർമിച്ച 90 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കിഫ്ബി മൂന്ന് കോടിയുടെ ധനസഹായം ഉപയോഗിച്ച് ജില്ലയിൽ നിർമാണം പൂർത്തിയാക്കിയ മണ്ണഞ്ചേരി ജി.എച്ച്​.എസ്, ചേർത്തല മണ്ഡലത്തിലെ ചാരമംഗലം ഡി.വി.എച്ച്​​.എസ്.എസ്, ചേർത്തല സൗത്ത്​ ജി.എച്ച്​.എസ്.എസ് സ്കൂൾ കെട്ടിടങ്ങളും പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ മാവേലിക്കര മണ്ഡലത്തിലെ ജി.വി.എച്ച്​.എസ്.എസ് ഇറവങ്കര, ജി.വി.എച്ച്​.എസ്.എസ് മാവേലിക്കര, കുട്ടനാട് മണ്ഡലത്തിലെ ജി.വി.എച്ച്​.എസ്.എസ് തലവടി, ചേർത്തല മണ്ഡലത്തിലെ ഗവ. ടൗൺ ഈസ്​റ്റ്​ എൽ.പി.എസ് ചേർത്തല, ചെങ്ങന്നൂർ മണ്ഡലത്തിലെ ജി.യു.പി.എസ് പെണ്ണുക്കര, കായംകുളം മണ്ഡലത്തിലെ ജി.യു.പി.എസ് ഭരണിക്കാവ്, ആലപ്പുഴ മണ്ഡലത്തിലെ ജി.പി.ജെ.എൽ.പി.എസ് കലവൂർ സ്കൂൾ കെട്ടിടങ്ങളുമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി തോമസ് ഐസക് ശിലാഫലകം അനാച്ഛാദനം ചെയ്തു. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജി. വേണുഗോപാൽ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.ടി. മാത്യു തുടങ്ങിയവർ പങ്കെടുത്തു. മാവേലിക്കര മണ്ഡലത്തിൽ രണ്ട് സ്കൂളിനാണ് ഹൈടെക് സംവിധാനങ്ങളോടുകൂടിയ പുതിയ കെട്ടിടം നിർമിച്ച്​ ഉദ്ഘാടനം നിർവഹിച്ചത്. ആർ. രാജേഷ് എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു. ചേർത്തല ഈസ്​റ്റ്​ എൽ.പി സ്കൂളിലെ കെട്ടിടത്തി​ൻെറ ഉദ്ഘാടനം ഭക്ഷ്യമന്ത്രി പി. തിലോത്തമൻ നിർവഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ബി. ഭാസി കെട്ടിടത്തി​ൻെറ ശിലാഫലകം അനാച്ഛാദനം ചെയ്തു. കലവൂർ ഗവ. പി.ജെ എൽ.പി സ്കൂൾ കെട്ടിടത്തി​ൻെറ ശിലാഫലക അനാച്ഛാദനം മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിർവഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. തലവടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ്​ ബിജു പാലത്തിങ്കൽ ഉദ്ഘാടനം ചെയ്​തു. പെണ്ണുക്കര ഗവ. യു.പി സ്കൂളിലെ ശിലാഫലക അനാച്ഛാദനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. ഭരണിക്കാവ് ഗവ. യു.പി സ്കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങിൽ യു. പ്രതിഭ എം.എൽ.എ തുടങ്ങിയവർ പ​ങ്കെടുത്തു. ചിത്രം: AP72 Mannanchery School മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ പുതിയ മന്ദിരം ഉദ്ഘാടന ശിലാഫലകം അനാച്ഛാദനം മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.