ആലപ്പുഴ-ചെന്നൈ എക്സ്പ്രസ്‌ ട്രെയിൻ പുനരാരംഭിച്ചു

ആദ്യ ട്രെയിനിൽ ​ചെന്നൈയിൽനിന്ന്​ വെറും മൂന്നു പേർ ആലപ്പുഴ: ലോക്​ഡൗണിൽ നിർത്തിയ ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് ട്രെയിൻ പുനരാരംഭിച്ചു. അനേകം യാത്രക്കാരുടെ ആശ്രയമായ ട്രെയിൻ മാസങ്ങൾക്കുശേഷമാണ് യാത്ര പുനരാരംഭിച്ചത്. ശനിയാഴ്ച രാവിലെയാണ്​ ട്രെയിൻ ആലപ്പുഴയിലെത്തിയത്. മൂന്നുപേരാണ് ചെന്നൈയിൽനിന്ന്​ ആലപ്പുഴയിലേക്ക് യാത്രക്കാരായി ഉണ്ടായിരുന്നത്. തിരിച്ച്​ വൈകീട്ട് നാലിന്​ പുറപ്പെട്ട ട്രെയിനിൽ റിസർവേഷൻ ചെയ്തവർക്ക് മാത്രമായിരുന്നു യാത്രാനുമതി. എട്ടുപേരാണ് ചെന്നൈയിലേക്ക് യാത്രക്കാരായുണ്ടായിരുന്നത്. ഇവർക്ക് പരിശോധന നടത്താനും മറ്റും ആരോഗ്യപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും സ്​റ്റേഷനിൽ എത്തിയിരുന്നു. BT2 -ലോക്​ഡൗണിനെത്തുടർന്ന് മാർച്ച് 23ന്​ നിലച്ച ആലപ്പുഴ-ചെന്നൈ എക്​സ്​പ്രസ് ശനിയാഴ്​ച വൈകീട്ട്​ യാത്ര തുടങ്ങുംമുമ്പ്​ റിസർവേഷൻ ചാർട്ട് നോക്കുന്ന ടിക്കറ്റ് പരിശോധകർ (ചിത്രം ബിമൽ തമ്പി)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.