ആലപ്പുഴ: സിവില്‍ സ്റ്റേഷന് അങ്കണത്തിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ ഗാന്ധിജയന്തി വാരാഘോഷ പരിപാടികളുടെ ഭാഗമായി ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും വെള്ളിയാഴ്ച രാവിലെ 9.30ന് നടക്കും. ഒരാഴ്ച നീളുന്ന അണുനശീകരണ പരിപാടി സംഘടിപ്പിക്കുന്നു ആലപ്പുഴ: കോവിഡിൻെറ പശ്ചാത്തലത്തില്‍ 'കരുതാം ആലപ്പുഴയെ' കാമ്പയിൻെറ ഭാഗമായി ഗാന്ധി ജയന്തി ദിനത്തില്‍ ജില്ല ഭരണകൂടത്തിൻെറയും വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ഒരാഴ്ച നീളുന്ന അണുനശീകരണവും ശുചീകരണ തീവ്രയജ്ഞ പരിപാടിക്കും തുടക്കമാകും. ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധി സ്മൃതി മണ്ഡപത്തിലെ പുഷ്പാര്ച്ചനക്കുശേഷം അണുനശീകരണ വാരാഘോഷത്തിൻെറ ഉദ്ഘാടനം സിവില്‍ സ്റ്റേഷന് അങ്കണത്തില്‍ ജില്ല കലക്ടര്‍ എ.അലക്സാണ്ടര്‍ നിര്‍വഹിക്കും. വീടും പരിസരവും വൃത്തിയാക്കുക, ഓഫിസുകള്‍ വൃത്തിയാക്കുക തുടങ്ങിയ നടപടികളുമായി എല്ലാവരും സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. അണുനശീകരണ കാമ്പയിൻെറ ഭാഗമായി ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറൻറ് അസോസിയേഷന്, വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, സീഫുഡ് വ്യവസായ പ്രതിനിധികള്‍, കയര്‍ ഫാക്ടറി ഉടമകള്‍, വിവിധ സ്ഥാപനങ്ങളുടെ സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി കലക്ടര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് മത്സരങ്ങള്‍ ആലപ്പുഴ: ഗാന്ധി സ്മൃതി മണ്ഡപസമിതിയുടെയും ജില്ല ഭരണകൂടത്തിൻെറയും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിൻെറയും ആഭിമുഖ്യത്തില്‍ വാരാചരണത്തിൻെറ ഭാഗമായി മത്സരങ്ങൾ സംഘടിപ്പിക്കും. രണ്ടാം തീയതി പൊതുസ്ഥലം വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് മത്സരം സംഘടിപ്പിക്കും. വ്യക്തികള്‍, െറസിഡൻറ്സ് അസോസിയേഷനുകള്‍, യൂത്ത് ക്ലബ്, വായനശാലകള്‍ എന്നിവക്ക് കോവിഡ് മാനദണ്ഡം പാലിച്ച് ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാം. ശുചീകരണ പ്രവര്‍ത്തനത്തിൻെറ ഫോട്ടോ alpgandhijayanthi2020@gmail.com ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. അയക്കുന്ന ആളുടെ/ സംഘടനയുടെ വിലാസവും ഫോണ്‍ നമ്പറും ശുചീകരിച്ച സ്ഥലം എന്നിവ ഉള്‍പ്പെടുത്തണം. ജില്ലയിലെ 10ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നുണ്ട്. 'കോവിഡിൻെറ പശ്ചാത്തലത്തില്‍, വീടുകളിലെ ശുചീകരണവും മുന്‍കരുതലും' എന്നതാണ് വിഷയം. ഇന്‍ലൻഡില്‍ തയാറാക്കുന്ന കത്ത് ജില്ല കലക്ടര്‍ക്ക് അഭിസംബോധന ചെയ്തുകൊണ്ടാകണം. കത്ത് അയക്കേണ്ട വിലാസം ചെയര്മാന്, ഗാന്ധി സ്മൃതിമണ്ഡപം സമിതി, സിവില്‍ സ്റ്റേഷന്, ആലപ്പുഴ. കത്തില്‍ അയക്കുന്ന വിദ്യാർഥിയുടെ പൂര്‍ണ വിലാസവും ഫോണ്‍നമ്പറും പഠിക്കുന്ന ക്ലാസ്, വിദ്യാലയം എന്നിവയും ഉണ്ടായിരിക്കണം. ശുചീകരണത്തിൻെറ ഫോട്ടോയും വിദ്യാർഥികളുടെ കത്തും ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ എട്ട് വൈകീട്ട് അഞ്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.