Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗാന്ധി ജയന്തി:...

ഗാന്ധി ജയന്തി: പുഷ്പാര്‍ച്ചന ഇന്നുരാവിലെ

text_fields
bookmark_border
ആലപ്പുഴ: സിവില്‍ സ്​റ്റേഷന്‍ അങ്കണത്തിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ ഗാന്ധിജയന്തി വാരാഘോഷ പരിപാടികളുടെ ഭാഗമായി ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും വെള്ളിയാഴ്​ച രാവിലെ 9.30ന് നടക്കും. ഒരാഴ്ച നീളുന്ന അണുനശീകരണ പരിപാടി സംഘടിപ്പിക്കുന്നു ആലപ്പുഴ: കോവിഡി​ൻെറ പശ്ചാത്തലത്തില്‍ 'കരുതാം ആലപ്പുഴയെ' കാമ്പയി​ൻെറ ഭാഗമായി ഗാന്ധി ജയന്തി ദിനത്തില്‍ ‍ ജില്ല ഭരണകൂടത്തി​ൻെറയും വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ഒരാഴ്ച നീളുന്ന അണുനശീകരണവും ശുചീകരണ തീവ്രയജ്ഞ പരിപാടിക്കും തുടക്കമാകും. ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധി സ്മൃതി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനക്കുശേഷം അണുനശീകരണ വാരാഘോഷത്തി​ൻെറ ഉദ്ഘാടനം സിവില്‍ സ്​റ്റേഷന്‍ അങ്കണത്തില്‍ ജില്ല കലക്ടര്‍ എ.അലക്സാണ്ടര്‍ നിര്‍വഹിക്കും. വീടും പരിസരവും വൃത്തിയാക്കുക, ഓഫിസുകള്‍ വൃത്തിയാക്കുക തുടങ്ങിയ നടപടികളുമായി എല്ലാവരും സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. അണുനശീകരണ കാമ്പയി​ൻെറ ഭാഗമായി ഹോട്ടല്‍ ആന്‍ഡ്​ റസ്​റ്റാറൻറ്​ അസോസിയേഷന്‍, വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, സീഫുഡ് വ്യവസായ പ്രതിനിധികള്‍, കയര്‍ ഫാക്ടറി ഉടമകള്‍, വിവിധ സ്ഥാപനങ്ങളുടെ സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി കലക്ടര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് മത്സരങ്ങള്‍ ആലപ്പുഴ: ഗാന്ധി സ്മൃതി മണ്ഡപസമിതിയുടെയും ജില്ല ഭരണകൂടത്തി​ൻെറയും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പി​ൻെറയും ആഭിമുഖ്യത്തില്‍ വാരാചരണത്തി​ൻെറ ഭാഗമായി മത്സരങ്ങൾ സംഘടിപ്പിക്കും. രണ്ടാം തീയതി പൊതുസ്ഥലം വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് മത്സരം സംഘടിപ്പിക്കും. വ്യക്തികള്‍, ​െറസിഡൻറ്​സ്​ അസോസിയേഷനുകള്‍, യൂത്ത് ക്ലബ്, വായനശാലകള്‍ എന്നിവക്ക്​ കോവിഡ് മാനദണ്ഡം പാലിച്ച് ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാം. ശുചീകരണ പ്രവര്‍ത്തനത്തി​ൻെറ ഫോട്ടോ alpgandhijayanthi2020@gmail.com ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. അയക്കുന്ന ആളുടെ/ സംഘടനയുടെ വിലാസവും ഫോണ്‍ നമ്പറും ശുചീകരിച്ച സ്ഥലം എന്നിവ ഉള്‍പ്പെടുത്തണം. ജില്ലയിലെ 10ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നുണ്ട്. 'കോവിഡി​ൻെറ പശ്ചാത്തലത്തില്‍, വീടുകളിലെ ശുചീകരണവും മുന്‍കരുതലും' എന്നതാണ് വിഷയം. ഇന്‍ലൻഡില്‍ തയാറാക്കുന്ന കത്ത് ജില്ല കലക്ടര്‍ക്ക് അഭിസംബോധന ചെയ്തുകൊണ്ടാകണം. കത്ത് അയക്കേണ്ട വിലാസം ചെയര്‍മാന്‍, ഗാന്ധി സ്മൃതിമണ്ഡപം സമിതി, സിവില്‍ സ്​റ്റേഷന്‍, ആലപ്പുഴ. കത്തില്‍ അയക്കുന്ന വിദ്യാർഥിയുടെ പൂര്‍ണ വിലാസവും ഫോണ്‍നമ്പറും പഠിക്കുന്ന ക്ലാസ്, വിദ്യാലയം എന്നിവയും ഉണ്ടായിരിക്കണം. ശുചീകരണത്തി​ൻെറ ഫോട്ടോയും വിദ്യാർഥികളുടെ കത്തും ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ എട്ട്​ വൈകീട്ട് അഞ്ച്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story