ചെങ്ങന്നൂർ പൊലീസ് സ്​റ്റേഷനിൽ നാലുപേർക്ക് കോവിഡ്

ചെങ്ങന്നൂർ: സ്ഥീരികരിച്ചു. കഴിഞ്ഞ 20ന്​ ഒരാൾക്ക് രോഗബാധ കണ്ടെത്തിയിരുന്നു. തുടർന്ന് സമ്പർക്കത്തിലുണ്ടായിരുന്നവരെ ക്വാറൻറീനിൽ അയക്കാതിരുന്നതാണ് പ്രശ്​നമായത്​. 24നാണ് മറ്റൊരു ഉദ്യോഗസ്ഥനും രോഗബാധ തെളിഞ്ഞത്. രണ്ടു​ ഘട്ടത്തിലും പ്രതിരോധ സംവിധാനത്തിന്​ സാഹചര്യമൊരുക്കാത്തതാണ് ഇപ്പോഴത്തെ വ്യാപനത്തിന്​ ഇടയാക്കി തീർത്തതെന്ന്​ പറയുന്നു. സർട്ടിഫിക്കറ്റുകൾക്കും പരാതിക്കാരുമടക്കം ധാരാളം പേർ സ്​റ്റേഷനിൽ ഈ കാലഘട്ടത്തിലെത്തുകയും ചെയ്തു. നിരീക്ഷണത്തിൽ കഴിയേണ്ടവരെ വിവിധ കൃത്യനിർവഹണങ്ങൾക്ക്​ നിയോഗിച്ചപ്പോൾ എല്ലാവരും വിവിധ അന്വേഷണങ്ങൾക്കും മറ്റുമായി പലയിടത്തും പോയത് വ്യാപനത്തി​ൻെറ വ്യാപ്തി വർധിപ്പിച്ചു. ചെന്നിത്തലയിൽ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെറർ തുടങ്ങി മാന്നാർ: ചെന്നിത്തല ഗ്രാമപഞ്ചായത്തിൽ കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെറർ പ്രവർത്തനം ആരംഭിച്ചു. ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത്​ കലക്ടറുടെ പ്രത്യേക നിർദേശപ്രകാരമാണ് 200 കിടക്കകളോടെ ചെന്നിത്തല ഒരിപ്രം പുത്തുവിളപ്പടി ജവഹർ നവോദയ സ്‌കൂളിൽ യുദ്ധകാലടിസ്ഥാനത്തിൽ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെറർ പ്രവർത്തനസജ്ജമാക്കിയത്. ഫ്രണ്ട് ഓഫിസ് സംവിധാനം, ഡോക്ടർമാർക്കും സ്​റ്റാഫ്‌ നഴ്സുമാർക്കും പ്രത്യേകം മുറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെറർ ഉദ്​ഘാടനം ചെന്നിത്തല ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്​ ഇ.എൻ. നാരായണൻ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ സുമ ബിശ്വാസ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ജിനു ജോർജ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പി.ബി. സൂരജ്, പഞ്ചായത്ത്‌ അംഗം സേവ്യർ, ഡി. ഫിലേന്ദ്രൻ, ബെറ്റ്സി ജിനു, കെ. നാരായണപിള്ള, ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി സഫീന എന്നിവർ പങ്കെടുത്തു. കോവിഡ് നോഡൽ ഓഫിസർ ഡോ. ടിറ്റോയുടെ നേതൃത്വത്തിലാണ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെറർ പ്രവർത്തിക്കുന്നത്. ചിത്രം: AP55 Chennithala Covid Center ചെന്നിത്തല ജവഹർ നവോദയ സ്‌കൂളിൽ ഒരുക്കിയ കോവിഡ്​ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെറർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.