ആലപ്പുഴ തീരത്ത്​ ചെമ്മീൻ ചാകര

ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത്​ ചെമ്മീൻ ചാകര. നൂറുകണക്കിന്​ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളുമാണ്​ കടലിൽ ഇറങ്ങിയത്​. ചൊവ്വാഴ്​ച രാത്രിതന്നെ വലിയ തോതിൽ മത്സ്യം ലഭിച്ചിരുന്നു. പുലർച്ച ​െപാന്തുവള്ളങ്ങളിലിറങ്ങിയവർക്കും നല്ല തോതിൽ മീൻ ലഭിച്ചു. നേരിട്ട്​ കൈവലയിലുമായി ഇറങ്ങിയവരെയും കടൽ നിരാശരാക്കിയില്ല. ചെമ്മീൻ ഇനങ്ങളായ ടൈഗർ, ചെറിയ ടൈഗർ, കരിക്കാടി, പൂവാലൻ, കഴഞ്ചൻ, നാരൻ തുടങ്ങിയവ ലഭിച്ചു. ടൂറിസം മേഖലയായ ആലപ്പുഴ ബീച്ചിൽ മത്സ്യ വിൽപന നിരോധമുള്ളതിനാൽ ബോട്ടുകളും വള്ളങ്ങളും മറ്റ്​ കേന്ദ്രങ്ങളിലാണ്​ എത്തിയത്​. ഫോ​ട്ടോ bt 3, ചാകരമേളം.... ആലപ്പുഴ തീരത്ത് ചാകരക്കോള് എത്തിയതോടെ അടുത്തടുത്ത് വലയെറിഞ്ഞ് മീൻപിടിക്കുന്ന വള്ളങ്ങളും കൈവലക്കാരും. ചെമ്മീനും വലിയ മീനുകളും തീരത്തോടടുത്ത് എത്തുന്ന അപൂർവ അവസരമാണിത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.