തോടിനോട് ചേർന്ന ചതുപ്പിന് വില നിശ്ചയിച്ച തഹസിൽദാറുടെ നടപടി റദ്ദാക്കണം -യു.ഡി.എഫ്​

കായംകുളം: സ്വകാര്യ ബസ് സ്​റ്റാൻഡ് സ്ഥാപിക്കാൻ കരിപ്പുഴ തോടിനോട് ചേർന്ന 35 സൻെറ് ചതുപ്പ് സ്ഥലത്തിന് വില നിശ്ചയിച്ച തഹസിൽദാറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ യു. മുഹമ്മദ് കലക്ടർക്ക് പരാതി നൽകി. നടപടിക്ക് പിന്നിൽ വൻ അഴിമതിയാണ് ലക്ഷ്യമെന്ന് യു.ഡി.എഫ് ആരോപിച്ചു. 35 സൻെറിന് 1,95,76,033 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. 2014-15ൽ ഇതിന് സമീപമുള്ള സ്ലോട്ടർഹൗസിനോട് ചേർന്ന വാസയോഗ്യമായ 25 സൻെറ് സ്ഥലം അറവുശാലക്കായി വാങ്ങുന്നതിന് അന്ന് 50 ലക്ഷം രൂപയാണ് നിശ്ചയിച്ചിരുന്നത്. സ്​റ്റാൻഡിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന് 2017ൽ ജനവാസ മേഖലയിൽ സൻെറിന് 1,80,000 രൂപയും ചതുപ്പിന് 45,000 രൂപയുമാണ് ഫെയർവാല്യു നിശ്ചയിച്ചത്. ഇവ പരിശോധിക്കാതെ നഗരത്തിലെ 10 സൻെറിൽ താഴെയുള്ള വമ്പൻ കോമേഴ്സ്യൽ കെട്ടിടങ്ങൾ നിൽക്കുന്ന സ്ഥലങ്ങളുടെ ആധാരം മാനദണ്ഡമാക്കിയാണ് പൊതുമരാമത്ത് റോഡിൽനിന്നും ആറ് അടിയോളം താഴ്ചയിലുള്ള ചതുപ്പ് സ്ഥലത്തിന് വില നിശ്ചയിച്ചതെന്ന്​ മുഹമ്മദ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.