എൽ.ഡി.എഫിനെതിരെ വർഗീയ കൂട്ടുകെട്ട് -ഐ.എൻ.എൽ

എൽ.ഡി.എഫിനെതിരെ വർഗീയ കൂട്ടുകെട്ട് -ഐ.എൻ.എൽ തുറവൂർ: യു.ഡി.എഫ് ആർ.എസ്.എസി​ൻെറ ബി ടീം ആണെന്നും ഖുർആൻ അവഹേളനത്തിനെതിരെയും കോ.ലി.ബി വർഗീയ കൂട്ട്​ അക്രമ സമരത്തിനെതിരെയും ജനരോഷം ഉയരണമെന്നും ഐ.എൻ.എൽ ദേശീയ ട്രഷറർ ഡോ. എ.എ. അമീൻ. സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതഗ്രന്ഥങ്ങളെ രാഷ്​ട്രീയ ലാഭത്തിന് വേണ്ടി അവഹേളിക്കുന്ന മുസ്​ലിം ലീഗും കോൺഗ്രസും നെറികെട്ട രാഷ്​ട്രീയം കളിക്കുകയാണ്​. കോവിഡ് മഹാമാരിയിലും സർക്കാറിനെതിരെ അക്രമസമരങ്ങൾ നടത്തുന്ന കോ.ലി.ബി സഖ്യത്തെ സാക്ഷരകേരളം പുച്ഛിച്ച് തള്ളുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് നിസാറുദ്ദീൻ കാക്കോന്തറ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജി. വേണുഗോപാൽ, സി.പി.ഐ ജില്ല കൗൺസിൽ അംഗം സുരേഷ് കുമാർ, കോൺഗ്രസ് (എസ്) മണ്ഡലം പ്രസിഡൻറ് എ. നൗഷാദ്, ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി ബി. അൻഷാദ്, ഹബീബുള്ള ഓറാശേരി, കെ. മോഹനൻ, എ.ബി. നൗഷാദ്, ആറ്റക്കുഞ്ഞ്, എം.ഡി. രാജൻ, വി.എസ്. ബഷീർ, വി.പി. ലത്തീഫ്, എം.എച്ച്. ഹനീഫ, എ.കെ. ഉബൈസ്, എൻ.പി. ബദറുദ്ദീൻ, അബ്​ദുൽ സത്താർ, റഷീദ് ചൂനാട്, ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം: AP59 INL ഐ.എൻ.എൽ ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ദേശീയ ട്രഷറർ ഡോ. എ.എ. അമീൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.