കുളിക്കാനിറങ്ങിയ യുവാവിനെ പമ്പയിൽ കാണാതായി

ചെങ്ങന്നൂർ: പമ്പാനദിയിൽ മംഗലം പാറക്കടവിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. വാഴാർ മംഗലം ആനന്ദവില്ലയിൽ വിനു-ദമയന്തി ദമ്പതികളുടെ മൂത്തമകൻ വി. അരുണിനെയാണ് (19) ശനിയാഴ്ച പുലർച്ച മുതൽ കാണാതായത്. ചെങ്ങന്നൂർ അഗ്​നിരക്ഷാ സേന ഓഫിസർ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ എട്ട്​ മുതൽ നദിയിൽ തിരച്ചിൽ നടത്തി. കൂടാതെ ആലപ്പുഴ, തിരുവല്ല എന്നിവിടങ്ങളിൽനിന്ന്​ സ്കൂബ ടീമി​ൻെറ സഹായവും തേടിയിരുന്നു. തിരച്ചിൽ വൈകീട്ട്​ ആറുവരെ നീ​െണ്ടങ്കിലും അരുണിനെ കണ്ടെത്താനായില്ല. ഞായറാഴ്ച തിരച്ചിൽ തുടരും. സഹോദരങ്ങൾ: വിഷ്ണു, അർജുൻ, ആനന്ദ്. photo: apl arun 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.