സിഗ്​നൽ ലൈറ്റി​െൻറ പോസ്​റ്റ്​ ലോറിയിടിച്ചു തകർന്നു

സിഗ്​നൽ ലൈറ്റി​ൻെറ പോസ്​റ്റ്​ ലോറിയിടിച്ചു തകർന്നു എരമല്ലൂർ: കവലയിലെ സിഗ്നൽ ലൈറ്റി​ൻെറ പോസ്​റ്റ്​ ലോറിയിടിച്ച്​ തകർന്നു. റോഡിലേക്ക്​ തൂങ്ങിക്കിടന്ന പോസ്​റ്റ്​ അഗ്​നിരക്ഷാസേനയും പൊലീസും ഓട്ടോ ഡ്രൈവർമാരും ചേർന്നാണ് നീക്കിയത്. കഴിഞ്ഞ രാത്രിയിലായിരുന്നു അപകടം. അരൂർ വൈദ്യുതി സെക്​ഷനിൽനിന്ന്​ ജീവനക്കാരെത്തി ലൈൻ ഓഫ് ചെയ്തശേഷമാണ് പോസ്​റ്റ്​ നീക്കിയത്. അപകടശേഷം ലോറി ഡ്രൈവർക്ക്​ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന്​ അരൂർ പൊലീസ് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.