കെട്ടിട നിർമാണച്ചട്ട ഭേദഗതി പൗൾട്രി-ക്ഷീര മേഖലയെ ശക്തിപ്പെടുത്തും

ആലപ്പുഴ: സുഭിക്ഷ കേരളം പദ്ധതിയിൽപെടുത്തി 1000 കോഴികളെയും 20 പശുക്കളെയും 50 ആടുകളെയും വളർത്തുന്ന സാധാരണ കർഷകരുടെ ഷെഡുകൾക്ക് പെർമിറ്റ് ആവശ്യമി​െല്ലന്ന കെട്ടിട നിർമാണഭേദഗതി പൗൾട്രി മേഖല ശക്തിപ്പെടുത്തുമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി. ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്​ടിക്കുമെന്നും ഈ മേഖലയിലെ കർഷകർ നേരിടുന്ന പ്രതിസന്ധിക്ക് ഒരുപരിധിവരെ പരിഹാരം കാണാൻ സാധിക്കുമെന്നും സംസ്ഥാന പ്രസിഡൻറ്​ താജുദ്ദീനും ജനറൽ സെക്രട്ടറി എസ്.കെ. നസീറും ട്രഷറർ ആർ. രവീന്ദ്രനും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.