ജീവനക്കാർക്ക്​ കോവിഡ്​; ഗവ. ആശുപത്രി ലാബ്​ അടച്ചു

കായംകുളം: ഗവ. ആശുപത്രിയിലെ ജീവനക്കാർക്ക് കോവിഡ് ബാധിച്ചതോടെ ലാബിൻെറ പ്രവർത്തനം താൽക്കാലികമായി നിർത്തി. അടിയന്തര ശസ്ത്രക്രിയ മാത്രമേ പരിഗണിക്കുകയുള്ളൂ. രണ്ട് ജീവനക്കാർക്കാണ് വെള്ളിയാഴ്ച രോഗം ബാധിച്ചത്. നാല് ദിവസത്തിനുള്ളിൽ ഡോക്ടർ അടക്കം ഏഴു പേരാണ് ആശുപത്രിയിൽ രോഗബാധിതരായത്. നഗരപരിധിയിൽ 31 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഏഴ് പേർ നഗരസഭ ജീവനക്കാരാണ്. പത്തിയൂരിൽ 12ഉം ചെട്ടികുളങ്ങരയിൽ ആറും ഭരണിക്കാവിൽ രണ്ടും ദേവികുളങ്ങളങ്ങര, കൃഷ്ണപുരം പഞ്ചായത്തുകളിൽ ഒരോരുത്തർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എക്​സൽ ഇ-ലേലം 30ലേക്ക്​ മാറ്റി; നിരതദ്രവ്യം 27 വരെ അടക്കാം ആലപ്പുഴ: ദേശീയ കമ്പനി നിയമ ​ൈ​ട്രബ്യൂണൽ മുമ്പാകെ ലിക്വിഡേഷൻ നടപടികൾക്ക്​ വിധേയമായ പാതിരപ്പള്ളിയിലെ എക്​സൽ ഗ്ലാസസി​ൻെറ ​ഇ-ലേലം വീണ്ടും മാറ്റി. മുമ്പ്​ അവസാനനിമിഷം 10​ ദിവസത്തെ സാവകാശം അനുവദിച്ച്​ വെള്ളിയാഴ്​ച ലേലം നടക്കേണ്ടതായിരുന്നു. എന്നാൽ, തീയതി 30ലേക്ക്​ മാറ്റിയിരിക്കുകയാണ്​. നിരതദ്രവ്യം അടക്കാൻ 27 വരെ സമയമുണ്ട്​. ഇത്തരമൊരു അവസരം നൽകിയിരിക്കുന്നതിന്​ പിന്നിൽ എന്താണ്​ സംഭവിച്ചതെന്ന്​ വ്യക്തമല്ല. സർക്കാർ ഏജൻസികൾക്ക്​ പങ്കുചേരാനുള്ള വീണ്ടും ഒരു അവസരംകൂടി ലഭിച്ചിരിക്കുകയാണ്​. അതേസമയം, കമ്പനിയുടമകൾക്ക്​ തങ്ങളുടെ ഇഷ്​ടക്കാരെ ആരെയെങ്കിലും പിൻവാതിലിലൂടെ ലേലത്തിൽ പ​ങ്കെടുപ്പിക്കാനുള്ള നീക്കമാണോയെന്നും സംശയമുണ്ട്​. കോടികൾ വിലയുള്ള കമ്പനിയുടെ ആസ്​തികൾ വിറ്റുതുലക്കുന്നതിന്​ സർക്കാർ കൂട്ടുനിൽക്കരുതെന്ന ആവശ്യം ശക്തമാണ്​. കമ്പനി എന്തുവിലകൊടുത്തും സർക്കാർ ഏറ്റെടുക്കണമെന്നാണ്​ ആവശ്യം​. ഹൈകോടതി ഇടപെട്ടതിനെത്തുടർന്നാണ്​ ആദ്യതവണ ലേലം മാറ്റിയത്​. ലേലത്തിൽ സർക്കാർ ഏജൻസികൾ പങ്കുകൊള്ളുന്നുണ്ടോയെന്നത്​ സംബന്ധിച്ച വിവരം ലഭ്യമല്ല. സി.പി.ഐയും എ.ഐ.ടി.യു.സിയും സർക്കാർ കമ്പനി ഏറ്റെടുക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭത്തി​ൻെറ പാതയിലാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.