അമ്പലപ്പുഴ: കാർഷിക ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലോക് താന്ത്രിക് ജനതാദളിൻെറ കർഷക രക്ഷാ സമരത്തിന് തുടക്കമായി. അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ അമ്പലപ്പുഴ ബി.എസ്.എൻ.എൽ ഓഫിസിനു മുന്നിൽ നടന്ന ധർണ സംസ്ഥാന കൗൺസിൽ അംഗം എം.വി. ശ്യാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. കിസാൻ ജനത സംസ്ഥാന സെക്രട്ടറി മോഹൻ സി. അറവന്തറ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി സാദിഖ് നീർക്കുന്നം, മത്സ്യത്തൊഴിലാളി ജനത സംസ്ഥാന വൈസ് പ്രസിഡൻറ് ടി. പത്മദാസ്, എം.കെ. ജമാൽ, അബ്ദുൽ റഹ്മാൻ, കാസിം പുന്നപ്ര, മിനി അമ്പലപ്പുഴ, മേരി, ജസ്റ്റിൻ ആലപ്പുഴ എന്നിവർ സംസാരിച്ചു. മണ്ണഞ്ചേരി: കർഷകരക്ഷ സമരത്തിൻെറ ആലപ്പുഴ നിയോജകമണ്ഡലംതല ഉദ്ഘാടനം മണ്ണഞ്ചേരിയിൽ ദേശീയസമിതി അംഗം നസീർ പുന്നക്കൽ നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് കെ.കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. അജ്മൽ മുഖ്യപ്രഭാഷണം നടത്തി. എം.ബി. ഉദയമ്മ, പരീത് പുത്തൻപറമ്പിൽ, പി.എ.അബൂബക്കർ, ബിജു റഷീദ്, എം.പി. സലീം, സിയാദ് മേത്തർ തുടങ്ങിയവർ സംസാരിച്ചു. ചാരുംമൂട്: എൽ.ജെ.ഡി മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറനാട് ബി.എസ്.എൻ.എൽ ഓഫിസിനു മുന്നിൽ നടന്ന സമരം ജില്ല സെക്രട്ടറി നൂറനാട് ജയകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് രാജു മോളേത്ത് അധ്യക്ഷത വഹിച്ചു. ആദിൽ മുഹമ്മദ്, സോനു എസ്. ഷിബു, ഷാനവാസ് കണ്ണങ്കര, ശ്രീധരൻ വെട്ടത്ത്, ഹബീബ് റാവുത്തർ, ദിനു സി. നാഥ്, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.