ആലപ്പുഴ നോര്‍ത്ത് സി.ഐക്ക് കോവിഡ്

25 ഓളം പൊലീസുകാര്‍ നിരീക്ഷണത്തില്‍ ആലപ്പുഴ: നോര്‍ത്ത് സി.ഐക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന്​ 25 ഓളം പൊലീസുകാര്‍ നിരീക്ഷണത്തിലായി. കഴിഞ്ഞദിവസം കലക്ടറേറ്റ് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ്​ ടിജിൻ ജോസഫിന് രോഗം സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാന്‍ സി.ഐ കെ.പി. വിനോദ്​ മേല്‍നോട്ടം വഹിച്ചിരുന്നു. സമരക്കാരെ അറസ്​റ്റ്​ ചെയ്തുനീക്കിയ സി.ഐ അടക്കം നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സി.ഐക്ക്​ രോഗം സ്ഥിരീകരിച്ചത്. ഇതോടെ സ്‌റ്റേഷൻ ചുമതല എസ്.ഐക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.