എക്സൽ ഗ്ലാസസ് ഇ-ലേലം ഇന്ന്​; സർക്കാർ പ​െങ്കടുക്കുമോയെന്ന്​ ഉറപ്പില്ല

ആലപ്പുഴ: ഹൈകോടതി ഇടപെടലിനെ തുടർന്ന്​ പാതിരപ്പള്ളിയിലെ എക്​സൽ ഗ്ലാസസ്​ ലേലം നടപടികൾ സംബന്ധിച്ച്​ ലഭിച്ച പത്ത്​ ദിവസത്തെ സാവകാശം വ്യാഴാഴ്​ച അവസാനിച്ചു. ദേശീയ ​ൈട്രബ്യൂണൽ മുമ്പാകെയുള്ള ലിക്വിഡേറ്ററുടെ അഭ്യർത്ഥനയെ തുടർന്ന്​ ഇ-ലേലം വെള്ളിയാഴ്​ച നടക്കും. സർക്കാർ ഏജൻസികൾ ലേലത്തിൽ പ​െങ്കടുക്കുമോയെന്ന്​ ഉറപ്പില്ല. കമ്പനി സർക്കാർ ഏറ്റെടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്രക്ഷോഭം നടക്കുന്നതിനിടയിലാണ്​ ലേലം. ലേലനടപടികൾ പ​ുരോഗമിക്കു​േമ്പാൾ കമ്പനി ഏറ്റെടുക്കാനാവില്ലെന്നും ലേലത്തിൽ നേരിട്ട്​ പ​െങ്കടുക്കാൻ സർക്കാറിന്​ കഴിയില്ലെന്നുമുള്ള നിലപാടിൽ സി.പി.എമ്മും സി.​െഎ.ടി.യുവും അയവ്​ വരുത്തിയിരുന്നു. സർക്കാർ ഏജൻസികൾ അതിനുള്ള സാധ്യത തേടുന്നുണ്ടെന്ന സൂചനയാണ്​ ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകിയത്​. അതേസമയം കമ്പനി സർക്കാർ ഏറ്റെടുക്കണമെന്ന നിലപാടിൽനിന്ന്​ സി.പി.​െഎയും എ.​െഎ.ടി.യു.സിയും തെല്ലും പിറകോട്ടില്ല. ടി.വി. തോമസ്​ സ്ഥാപിച്ച എക്സൽ ഗ്ലാസസ് ഏറ്റെടുക്കുന്നതിന് സർക്കാർ ഓർഡിനൻസ് ഇറക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു. സർക്കാർ ഏജൻസികൾ ലേലത്തിൽ പ​െങ്കടുക്കുമെന്ന്​ സൂചനകൾ കേൾക്കുന്നുണ്ടെങ്കിലും ഇത്​ എത്ര മാത്രം പ്ര​േയാഗികമാകുമെന്ന്​ എ.​െഎ.ടി.യു.സി ജില്ല സെക്രട്ടറി വി.മോഹൻ ദാസ്​ സംശയം ​ പ്രകടിപ്പിച്ചു. സർക്കാർ ഏജൻസികൾക്ക്​ പ്രായോഗിക പരിമിതികളുണ്ടെന്ന്​ അദ്ദേഹം സൂചിപ്പിച്ചു. അക്വിസിഷനോ റിക്വിസിഷനോ മാത്രമാണ്​ ഏകപോംവഴി -അദ്ദേഹം 'മാധ്യമ'ത്തോട്​ പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.