ലൈഫ്​ മിഷനിൽ കേന്ദ്ര അന്വേഷണം വേണം -എം.ടി. രമേശ്​​

ആലപ്പുഴ: ലൈഫ്​ മിഷനിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ്​ ​അന്വേഷണം തെളിവ്​ നശിപ്പിക്കാനുള്ള നീക്കമാണെന്ന്​ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്​​. ഒന്നും മറയ്​ക്കാനില്ലെങ്കിൽ പിന്നെ എന്തിനാണ്​ മുഖ്യമന്ത്രി എം.ഒ.യുവും കരാർ വിശദാംശങ്ങളും നൽകാത്തത്​. എൻ.ഐ.എ, എൻഫോഴ്​സ്​മൻെറ്​ ഡയറക്​ടറേറ്റ്​, കസ്​റ്റംസ്​ അന്വേഷണത്തിൽ ലൈഫ്​ മിഷനും ഉൾപ്പെടുത്തണമെന്നും രമേശ്​ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രാവിലെ കലക്​ടറേറ്റിനു​ മുന്നിൽ നടന്ന എൻ.ഡി.എ സമരം ഉദ്​ഘാടനം ചെയ്യവെ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളിലേക്ക്​ അന്വേഷണം ചെന്നെത്തുമെന്നതിനാലാണ്​ വിശദാംശങ്ങൾ നൽകാൻ സർക്കാർ മടിക്കുന്നതെന്ന്​ രമേശ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.