പൊലീസുകാരനും ഡോക്​ടർക്കും കോവിഡ്​

ചെങ്ങന്നൂർ: പൊലീസ് സ്​റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർക്ക്​ കോവിഡ് സ്ഥിരീകരിച്ചു. പനിയെ തുടർന്ന് വെള്ളിയാഴ്ച മുതൽ ജോലിയിൽനിന്ന്​ വിട്ടുനിൽക്കുകയായിരുന്നു. പ്രാഥമിക സമ്പർക്കമുള്ള അഞ്ചു പേരെ നീരീക്ഷണത്തിലാക്കി. സ്​റ്റേഷനിൽ 26 ഉദ്യോഗസ്ഥരാണ്​ ഡ്യൂട്ടിയിൽ അവശേഷിക്കുന്നത്​. ചെറിയനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് പതിനഞ്ചോളം ജീവനക്കാരെ നീരീക്ഷണത്തിലാക്കി. കേന്ദ്രത്തി​ൻെറ പ്രവർത്തനം ഭാഗികമാക്കി. പഞ്ചായത്തിലെ 10,11 വാർഡുകൾ കണ്ടെയ്മൻെറ് സോണാണ്. വെൺമണി പഞ്ചായത്തിൽ ബുധനാഴ്ച ഒമ്പത്​ പോസിറ്റിവ് കേസുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.