മഹാസമാധി കമ്മിറ്റി ജോ. കൺവീനർക്കും കുടുംബത്തിനും​ മർദനം

ചേർത്തല: പ്രായപൂർത്തിയാകാത്ത കുട്ടിയെ അടക്കം ഒരുകുടുംബത്തിലെ മൂന്നുപേരെ മർദിച്ചതായി പരാതി. ശ്രീനാരായണ ഗുരുദേവ ധർമപ്രചാരണ സമിതി സെക്രട്ടറിയും ചേർത്തല മഹാസമാധി ദിനാചരണ കമ്മിറ്റി ജോയൻറ്​ കൺവീനറുമായ നഗരസഭ 11ാം വാർഡ്​ അയ്യത്ത് വീട്ടിൽ പ്രദീപ് (54), ഭാര്യ സന്ധ്യ, മകൻ 14 വയസ്സുള്ള പ്രജീഷ് എന്നിവരെയാണ് ഒരുസംഘം ആളുകൾ ചേർന്ന് മർദിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. ചേർത്തല മുൻസിഫ് കോടതിക്ക്​ വടക്ക് ബോട്ട്​ ജെട്ടിക്ക്​ സമീപം ശ്രീനാരായണഗുരുവി​ൻെറ പ്രതിമ സ്ഥാപിച്ചിടത്ത് വിളക്കുതെളിച്ച സംഭവവുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ഇവി​െട പ്രാർഥന നടത്തിയ ശേഷം മടങ്ങിയ പ്രദീപും കുടുംബവും നടന്നുപോകുന്നതിനിടെ കുറവൻപറമ്പിൽ ദീപുവി​ൻെറ നേതൃത്വത്തിൽ ഒരുസംഘം ആളുകൾ ചേർന്ന് കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഭാര്യയെയും മകനെയും മർദിച്ചു. അവശനിലയിലായ പ്രദീപിനെ ചേർത്തല താലൂക്ക്​ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ചേർത്തല പൊലീസ് കേസെടുത്തു. സംഭവത്തിൽ യഥാർഥ പ്രതികളെ പിടികൂടണമെന്നും അല്ലാത്തപക്ഷം സമരം സംഘടിപ്പിക്കുമെന്നും മഹാസമാധി ദിനാചരണ കമ്മിറ്റി ചെയർമാൻ വിജയഘോഷ് ചാരങ്ങാട്ട് പ്രസ്താവനയിൽ പറഞ്ഞു. ശുദ്ധജല പദ്ധതികൾക്ക്​ 75.42 കോടിയുടെ ഭരണാനുമതി -എം.എൽ.എ കായംകുളം: നിയോജക മണ്ഡലത്തിലെ ശുദ്ധജല വിതരണ പദ്ധതികൾക്ക്​ 75.42 കോടിയുടെ ഭരണാനുമതി ലഭിച്ചതായി യു. പ്രതിഭ എം.എൽ.എ അറിയിച്ചു. അച്ചൻകോവിലാറ്റിലെ ജലം മാവേലിക്കര പ്രായിക്കരയിലെ പ്ലാൻറിൽ ശുദ്ധീകരിച്ച് ഭരണിക്കാവ്, കൃഷ്ണപുരം പഞ്ചായത്തുകളിൽ വിതരണം ചെയ്യുന്നതിന് 67.85 കോടിയാണ് അനുവദിച്ചത്. കൂടാതെ, ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണിക്കാവ് പഞ്ചായത്തിൽ 134 പുതിയ കണക്​ഷനുകൾക്ക് (48.90 ലക്ഷം), കൃഷ്ണപുരം പഞ്ചായത്തിൽ 1077 കണക്​ഷനുകൾക്ക് (140.30 ലക്ഷം), ചെട്ടികുളങ്ങര പഞ്ചായത്തിൽ 188 കണക്​ഷനുകൾക്ക് (61.10 ലക്ഷം), പത്തിയൂർ പഞ്ചായത്തിൽ 1800 കണക്​ഷനുകൾക്ക് (258 ലക്ഷം), ദേവികുളങ്ങര പഞ്ചായത്തിൽ 1010 കണക്​ഷനുകൾക്ക് (134.50 ലക്ഷം) കണ്ടല്ലൂർ പഞ്ചായത്തിൽ 869 കണക്​ഷനുകൾക്ക് (115 ലക്ഷം) രൂപയും അനുവദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.