ആലപ്പുഴ: കീഴ്വഴക്കങ്ങൾ ലംഘിച്ച് പാസാക്കിയ കാർഷിക ബില്ലിൽ ഒപ്പുവെക്കരുതെന്ന് കർഷക ഫെഡറേഷൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു. സമ്പത്ത് മുഴുവൻ കോർപറേറ്റുകൾക്ക് അടിയറവ് വെക്കുന്ന ഗൂഢാലോചനയുടെ ഫലമാണ് കാർഷിക ബില്ലെന്ന് യോഗം ഉദ്ഘാടനം ചെയ്ത ഫെഡറേഷൻ പ്രസിഡൻറ് ബേബി പാറക്കാടൻ പറഞ്ഞു. വർക്കിങ് പ്രസിഡൻറ് ആൻറണി കരിപ്പാശേരി അധ്യക്ഷത വഹിച്ചു. പ്രദീപ് കൂട്ടാല, സിബിച്ചൻ കല്ലുപാത്ര, ജോർജ് തോമസ് ഞാറക്കാട്, ഡി.ഡി. സുനിൽകുമാർ, ഇ. ഷാബ്ദീൻ, ജോ നെടുങ്ങാട്, ബിനു മദനൻ, രാജൻ പെരിങ്ങര, ജേക്കബ് എട്ടിൽ എന്നിവർ സംസാരിച്ചു. നാളികേര കർഷകർക്കായി ഓൺലൈൻ ട്രെയിനിങ് ആലപ്പുഴ: കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം (സി.പി.സി.ആർ.ഐ) കായംകുളം പ്രാദേശിക സ്റ്റേഷൻെറ നേതൃത്വത്തിൽ നാളികേര കർഷകർക്കായി വ്യാഴാഴ്ച 'ശാസ്ത്രീയ പരിചരണം തെങ്ങിൻ കൃഷിയിൽ' വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കും. രാവിലെ 10.30 മുതൽ ഉച്ചക്ക് ഒന്നുവരെ നടത്തുന്ന പരിപാടി സി.പി.സി.ആര്.ഐയുടെ യൂട്യൂബ് ചാനലിൽ https://bit.ly/3hQaPk7 ലിങ്കിലൂടെ തത്സമയം വീക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0479 244204, 2442160, 2442104. ഇ-മെയിൽ: headcpcri@yahoo.co.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.