മാന്നാറിൽ പോസിറ്റിവ് കേസുകൾ കുറയുന്നു

ചെങ്ങന്നൂർ: മാന്നാറിൽ സമ്പർക്ക വ്യാപനത്തിലൂടെ കുതിച്ചുയർന്ന്​ നൂറോളമായ കോവിഡ് പോസിറ്റിവ് രോഗബാധിതരിൽ ഭൂരിഭാഗവും സുഖം പ്രാപിച്ചതോടെ ചികിത്സയിൽ 56 പേർ മാത്രമാണ് അവശേഷിക്കുന്നത്. 24, 25 തീയതികളിലായി 150 പേരുടെ വീതം സ്രവ സാമ്പിളുകൾ പരിശോധിക്കും. ഇതിൽ പോസിറ്റിവ് കേസുകൾ കുറവാണെങ്കിൽ കണ്ടെയ്​ൻമൻെറ്​ സോണുകൾ ഇല്ലാതാകും. ഇപ്പോൾ മൂന്ന്​, 13, 18 എന്നീ മൂന്ന്​ വാർഡുകളിൽ മാത്രമായി ചുരുങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച രോഗികളുമായിട്ടുള്ള സമ്പർക്ക പട്ടികയിലെ 150 പേരുടെയും, വെള്ളിയാഴ്​ച വാഹന ഡ്രൈവർമാർ, മാർക്കറ്റ്​, കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർ, മറ്റ് തൊഴിലാളികൾ അടക്കമുള്ള പൊതു ഇടങ്ങളുമായി ബന്ധപ്പെട്ട 150 പേരെയും പരിശോധനക്ക് വിധേയരാക്കും. ഇപ്പോൾ ആറ്​, എട്ട്​, 10, 15, 16 എന്നീ വാർഡുകളിൽ കോവിഡ്​ റിപ്പോർട്ടുകളില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.