കരിമണൽ ഖനനം: കോൺഗ്രസ് മാർച്ചിൽ പ്രതിഷേധം ഇരമ്പി

ആറാട്ടുപുഴ: കരിമണൽ ഖനന നീക്കത്തിനെതിരെ കോൺഗ്രസി​ൻെറ നേതൃത്വത്തിൽ ആറാട്ടുപുഴയിൽ നടത്തിയ ബഹുജന മാർച്ചിൽ പ്രതിഷേധമിരമ്പി. വലിയഴീക്കലിൽ സ്‌പൈറൽ യൂനിറ്റ് സ്ഥാപിച്ച് കരിമണൽ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് തെക്ക്, വടക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തറയിൽക്കടവിൽനിന്ന് വലിയയഴീക്കൽ ഐ.ആർ.ഇ പ്ലാൻറ് നിർമാണ സ്ഥലത്തേക്കാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാർച്ച് നടത്തിയത്. മാർച്ച് ലൈറ്റ്ഹൗസിന് സമീപം ബാരിക്കേഡ് വെച്ച് ​െപാലീസ് തടഞ്ഞു. അവിടെ നടന്ന പ്രതിഷേധയോഗം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കരിമണൽ ഖനനം മൂലം ആലപ്പാട്ടെ ജനങ്ങൾ പേറുന്ന ദുരിതാവസ്ഥ ഒരുകാരണവശാലും ആറാട്ടുപുഴയിലുണ്ടാകാൻ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കരിമണൽ ലോബി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. പാവപ്പെട്ട ജനതയുടെ വയറ്റത്തടിക്കുന്ന നടപടികളോട് യോജിക്കാൻ കഴിയിയില്ല. അവസാനം വരെയും ജനങ്ങളോടൊപ്പം നിന്ന് പോരാടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ നാലര വർഷമായി തീരം സംരക്ഷിക്കാൻ ഇടതുസർക്കാർ ഒരുനടപടിയും കൈക്കൊണ്ടിട്ടില്ല. ദുരിതം സഹിക്കാനാകാതെ തീരവാസികൾ നാടുവിട്ട് പോകാനാണ് അവർ കാത്തിരിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡി.സി.സി പ്രസിഡൻറ് എം. ലിജു പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി ത്രിവിക്രമൻ തമ്പി, നിർവാഹകസമിതി അംഗം എ.കെ. രാജൻ, ഡി.സി.സി സെക്രട്ടറി ഷുക്കൂർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എസ്. വിനോദ് കുമാർ, പഞ്ചായത്ത് പ്രസിഡൻറ് എസ്. അജിത. വടക്ക് മണ്ഡലം പ്രസിഡൻറ് രാജേഷ് കുട്ടൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അച്ചു ശശിധരൻ, ഡി.സി.സി അംഗങ്ങളായ രാജേന്ദ്രൻ, കെ. രാജീവൻ, പി.ആർ. ശശിധരൻ, ബിജു ജയദേവ്, എ.എം. ഷഫീഖ്​,സുധിലാൽ തൃക്കുന്നപ്പുഴ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.