യൂത്ത് കോൺഗ്രസ് പൊലീസ് സ്​റ്റേഷൻ മാർച്ച്

അരൂർ: യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ അരൂർ പൊലീസ് സ്​റ്റേഷനിലേക്കു മാർച്ച് നടത്തി. മന്ത്രി കെ.ടി. ജലീൽ രാജിവെക്കുക, ജനാധിപത്യ രീതിയിൽ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. അരൂർ ക്ഷേത്രം കവലയിൽനിന്ന് പ്രകടനമായിട്ടാണ് പ്രവർത്തകർ സ്​റ്റേഷനിലേക്കു നീങ്ങിയത്. സ്​റ്റേഷ​ൻെറ ഏതാനും വാര അകലെ മാർച്ച് പൊലീസ് തടഞ്ഞു. കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ടി.കെ. പ്രതുല ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം പ്രസിഡൻറ് എം.എസ്. നിധീഷ് ബാബു, എം.ആർ. രജേഷ്, എസ്. രാജേഷ്,സിജി ജോൺ, സി.പി. വിനോദ് കുമാർ, ഗംഗ ശങ്കർ പ്രസാദ്, ഇത്തിത്തറ ബാബു, കെ.ജെ. ജോബിൻ, വി.കെ. സുനീഷ് എന്നിവർ നേതൃത്വം നൽകി. apl POLICE STATION MARCH ജനറൽ സെക്രട്ടറി ടി.കെ. പ്രതുല ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു താലൂക്ക് എഗ്​ ഡീലേഴ്സ് അസോ. ഉദ്​ഘാടനം അരൂർ: പുതുതായി രൂപവത്​കരിച്ച താലൂക്ക് എഗ്​ ഡീലേഴ്സ് അസോസിയേഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻറ് യു.സി. ഷാജി അധ്യക്ഷതവഹിച്ചു. കെ.എസ്. സോമസുന്ദരം, എം. റിയാസ്, പി.എസ്. ശ്രീധര ഷേണായി, അഗസ്​റ്റിൻ ജോസഫ്, എൽബിൻ തോമസ്, പി.ടി. ജേക്കബ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അഗസ്​റ്റിൻ ജോസഫ് (പ്രസി.), എൽബിൻ തോമസ് (സെക്ര.), പി.ജെ. ജേക്കബ് (ട്രഷ), വി. സജിവോത്തമൻ, ഇ.ബി.എസ്. സാജൻ (വൈ. പ്രസി.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.