പെരുമ്പളം പാലം വൈകുന്നതിനുപിന്നിൽ രാഷ്​ട്രീയ താൽപര്യം -ഷാനിമോൾ ഉസ്മാൻ

അരൂക്കുറ്റി: രണ്ട് വർഷംകൊണ്ട് പൂർത്തിയാകേണ്ട പെരുമ്പളം പാലം, ടെൻഡർ നടപടി പൂർത്തീകരിച്ച് ഒരുവർഷം തികഞ്ഞിട്ടും നിർമാണം ആരംഭിക്കാത്തത് ഭരണക്കാർ രാഷ്​ട്രീയ താൽപര്യം സംരക്ഷിക്കാൻ ശ്രമിച്ചതുമൂലമാണെന്ന് ഷാനിമോൾ ഉസ്മാൻ എം.എൽ.എ കുറ്റപ്പെടുത്തി. ആദ്യം ടെൻഡർ എടുത്തവർ പണി നടത്താതെവന്നപ്പേൾ രണ്ടാമത് മൂന്ന് കമ്പനിയാണ് ടെൻഡർ നൽകിയത്. ഇതിൽ കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിയെ ഒഴിവാക്കി രാഷ്​ട്രീയ താൽപര്യം സംരക്ഷിക്കാൻ കൂടിയ തുക ക്വോട്ട് ചെയ്ത ഭരണപക്ഷ അനുകൂല കമ്പനിക്ക് ടെൻഡർ ഉറപ്പിക്കുകയാണുണ്ടായത്. കുറഞ്ഞ തുക രേഖപ്പെടുത്തിയവർ ഇതിനെതിരെ കോടതിയെ സമീപിച്ചതാണ് നിർമാണത്തിന് തടസ്സമായത്​. കാക്കത്തുരുത്ത്​ പാലം ഉൾപ്പെടെയുള്ള അരൂർ മണ്ഡലത്തിലെ എല്ലാ പാലങ്ങളുടെ പൂർത്തീകരണത്തിന് യു.ഡി.എഫ് സർക്കാർ മുന്നിട്ടിറങ്ങുമെന്നും അവർ പറഞ്ഞു. കിഫ്ബി പദ്ധതികൾ: മന്ത്രി സുധാകരൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു -ചെന്നിത്തല ഹരിപ്പാട്: മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികൾ സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നടത്തിയ പരാമർശം തെറ്റിദ്ധാരണ മൂലമാണെന്ന് പ്രതിപക്ഷ നേതാവ്​ രമേശ് ചെന്നിത്തല. മന്ത്രി പറയുന്ന 17 കോടിയുടെ ഇലഞ്ഞിമേൽ-ഹരിപ്പാട് റോഡ് ചെങ്ങന്നൂർ മണ്ഡലത്തിലെ പ്രവൃത്തിയിൽപെടുന്നതാണ്. ഹരിപ്പാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനും മംഗലം ഹയർ സെക്കൻഡറി സ്കൂളിനും എം.എൽ.എ ഫണ്ടുംകൂടി ചേർത്തുള്ള തുകയാണ് മന്ത്രി പറഞ്ഞത്. ഇതിൽ മംഗലം സ്കൂളി​ൻെറ പണി ആരംഭിക്കാൻപോലും കഴിഞ്ഞിട്ടില്ല. 44 കോടിയുടെ പള്ളിപ്പാട് കൊടുന്താർ മേൽപാലത്തി​​ൻെറ കിഫ്ബി പ്രോജക്ട്​ ഇതുവരെ അംഗീകരിച്ചിട്ടില്ല. ത​ൻെറ പോരാട്ടത്തി​ൻെറ ഫലമാണ് മന്ത്രിയുടെ മണ്ഡലത്തിൽപോലും കടൽഭിത്തിക്കായി പണം ലഭിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. മറ്റ് മണ്ഡലത്തിലെ പ്രവൃത്തികളുടെ പട്ടിക കാണിച്ച് ഹരിപ്പാട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് മന്ത്രി നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.