ട്രോളിങ് ബോട്ടുകളുടെ കടൽത്തീര മത്സ്യബന്ധനം തടയാൻ നടപടി

ചേര്‍ത്തല: കടൽത്തീരത്തോടു ചേര്‍ന്ന്​ ട്രോളിങ് ബോട്ടുകളുടെ മത്സ്യബന്ധനം തടയാന്‍ ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മൻെറും നടപടി തുടങ്ങി. മത്സ്യത്തൊഴിലാളികളുടെ പരാതികളെത്തുടര്‍ന്ന് ജില്ലയുടെ വടക്കന്‍ തീരത്ത് മെറൈന്‍ എന്‍ഫോഴ്‌സ്‌മൻെറി​ൻെറ ബോട്ട് നടത്തിയ പരിശോധനയിൽ 20 ട്രോളിങ് ബോട്ട്​ കണ്ടെങ്കിലും പിടികൂടാനായില്ല. പരിശോധന ബോട്ട്​ ശ്രദ്ധയില്‍പെട്ടതോടെ വലമുറിച്ചിട്ട് ബോട്ടുകള്‍ കടന്നതായി ഫിഷറീസ് വകുപ്പ്​ അധികൃതര്‍ പറഞ്ഞു. ഒരു ചെറുബോട്ട് പിടിയിലായെങ്കിലും താക്കീതു ചെയ്തു വിട്ടയക്കുകയായിരുന്നു. പരിശോധന തുടരുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രമേശ് ശശിധരന്‍ പറഞ്ഞു. മുറിച്ചിട്ട വല പിന്നീട് തൊഴിലാളികള്‍ കരക്കുകയറ്റി. ഇത് അര്‍ത്തുങ്കല്‍ കോസ്​റ്റൽ പൊലീസ് ഏറ്റെടുത്തു. apl TROLLING BOAT 1 കടൽത്തീരത്തോടു ചേര്‍ന്ന്​ മത്സ്യബന്ധനം നടത്തിയ ട്രോളിങ് ബോട്ടുകൾ മുറിച്ചിട്ട വല കരയിലേക്ക്​ മാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.