റിലയന്‍സ് സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടാന്‍ നോട്ടീസ്

ചെങ്ങന്നൂര്‍: റിലയൻസ് സൂപ്പര്‍മാര്‍ക്കറ്റിലെ 11 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഗുരുതര കോവിഡ് പ്രോട്ടോകോള്‍ ലംഘനമുണ്ടാവുകയും ചെയ്​ത സാഹചര്യത്തിൽ അനിശ്ചിത കാലത്തേക്ക് സ്ഥാപനം അടച്ചുപൂട്ടാന്‍ നഗരസഭ നോട്ടീസ് നല്‍കി. നിരീക്ഷണത്തിലാക്കേണ്ട ജീവനക്കാരെ നിര്‍ബന്ധിച്ച് മറ്റുസ്ഥലങ്ങളിലെ റിലയന്‍സ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ജോലിക്ക് അയച്ചിരുന്നു. ഇതേ കാലയളവില്‍ സ്ഥാപനത്തില്‍നിന്ന് ഹോം ഡെലിവറി നടത്തിയതായും കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് നഗരസഭ ചെയര്‍മാന്‍ കെ. ഷിബുരാജന്‍ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ജില്ല ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ.എം. രാജീവിനോട് റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടി​ൻെറ അടിസ്ഥാനത്തിലാണ് സെക്രട്ടറി നടപടി സ്വീകരിച്ചത്. ആരോഗ്യവകുപ്പി​ൻെറ അനുമതി ലഭിക്കുന്നതുവരെ സ്ഥാപനം തുറക്കുന്നത്​ വിലക്കിയിട്ടുണ്ട്​. ലൈസന്‍സ് പുതുക്കാതെ സ്ഥാപനം തുറക്കാന്‍ അനുവദിക്കില്ലെന്നും തുറന്നുപ്രവര്‍ത്തിച്ചാല്‍ മുനിസിപ്പല്‍ ആക്ട് പ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി ജി. ഷെറി നല്‍കിയ നോട്ടീസില്‍ മുന്നറിയിപ്പ്​ നൽകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.