അരൂർ മത്സ്യമാർക്കറ്റ് പുതിയ കെട്ടിടത്തിൽ

അരൂർ: പ്രവർത്തനം തുടങ്ങി. വർഷങ്ങളായി താൽക്കാലിക കെട്ടിടങ്ങളിലാണ്​ പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടം നിർമിച്ചിട്ട് മാസങ്ങളായെങ്കിലും മാലിന്യസംസ്കരണ സംവിധാനങ്ങൾ ഒരുങ്ങാത്തതിനാൽ പ്രവർത്തനം തുടങ്ങിയിരുന്നില്ല. ആലപ്പുഴ ജില്ലയിൽ കൂടുതൽ മത്സ്യവിപണനം നടക്കുന്ന മാർക്കറ്റുകളിലൊന്നാണിത്​. മൂന്ന് സഹകരണസംഘമാണ് മാർക്കറ്റിലെ ഇടപാടുകൾക്ക് നേതൃത്വം നൽകുന്നത്. നല്ല സീസണിൽ പ്രതിദിനം 50 ലക്ഷം രൂപയുടെ കച്ചവടമാണ് ഇവിടെ നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.