മന്ത്രി ജലീലി​െൻറ രാജി; കെ.എസ്​.യു കലക്ടറേറ്റ്​ മാർച്ചിൽ സംഘർഷം

മന്ത്രി ജലീലി​ൻെറ രാജി; കെ.എസ്​.യു കലക്ടറേറ്റ്​ മാർച്ചിൽ സംഘർഷം ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക്​ പരിക്ക്​ ആലപ്പുഴ: എൻ.ഐ.എ ചോദ്യം ചെയ്​ത മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ കെ.എസ്​.യു നടത്തിയ കലക്ടറേറ്റ്​ മാർച്ച്​ അക്രമാസക്തമായി. പൊലീസ്​ ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക്​ പരിക്കേറ്റു. വെള്ളിയാഴ്​ച രാവിലെയായിരുന്നു സമരം. രാവിലെ ബി.ജെ.പി ഇതേ ആവശ്യമുന്നയിച്ച്​ കലക്ടറേറ്റ്​ ഉപരോധിച്ചതിന്​ തൊട്ടുപിന്നാലെയാണ്​ ഇ.എം.എസ്​ സ്​റ്റേഡിയത്തിൽനിന്ന്​ കെ.എസ്​.യു പ്രവർത്തകർ എത്തിയത്​. കലക്ടറേറ്റിന്​ സമീപം പൊലീസ്​ ബാരിക്കേഡ്​ തീർത്ത്​ ഇവരെ തടഞ്ഞു. തുടർന്ന്​ മണിക്കൂറുകൾ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. ഇതിനിടെ ഒരു പ്രവർത്തകൻ പൊലീസി​ൻെറ തൊപ്പി ഊരിയെടുത്തു. പലപ്രാവശ്യം പൊലീസുകാർ തൊപ്പി തിരികെ ആവശ്യപ്പെ​ട്ടെങ്കിലും സമരക്കാർ കൊടുക്കാൻ തയാറായില്ല. തുടർന്ന്​ നടന്ന സംഘർഷം ലാത്തിച്ചാർജിൽ കലാശിക്കുകയായിരുന്നു. ജില്ല പ്രസിഡൻറ്​ നിധിൻ പുതിയിടത്തിനടക്കം അഞ്ച്​ പ്രവർത്തകർക്ക്​ തലക്ക്​ പരിക്കേറ്റു. ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്​.യു പ്രവർത്തർക്ക്​ നേരെ നടന്നത്​ പൊലീസ്​ നരനായാട്ടാണെന്ന്​ ഡി.സി.സി ജില്ല പ്രസിഡൻറ്​ എം. ലിജു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.