ആറാട്ടുപുഴയിലെ കരിമണൽ ഖനന നീക്കം ഉപേക്ഷിക്കണം -ചെന്നിത്തല

ആറാട്ടുപുഴ: വലിയഴീക്കലിലെ ഐ.ആർ.ഇ പ്ലാൻറി​ൻെറ നിർമാണവും കരിമണല്‍ ഖനനത്തിനുള്ള നീക്കവും ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ്​ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. സൂനാമി ബാധിത തീരദേശ പഞ്ചായത്തായ ആറാട്ടുപുഴയിലെ വലിയഴീക്കലില്‍ ഐ.ആര്‍.ഇ സ്ഥാപിക്കുന്ന കരിമണല്‍ ഖനന പ്ലാൻറ്​ പ്രദേശവാസികളില്‍ വലിയ തോതിലുള്ള ആശങ്ക സൃഷ്​ടിച്ചിരിക്കുകയാണ്. പ്രകൃതിദുരന്തങ്ങള്‍ കാരണം പ്രദേശത്തി​ൻെറ ഭൂവിസ്തൃതി കുറഞ്ഞുവരുകയാണ്. ഖനനം കൂടി വന്നാൽ തീരത്തി​ൻെറ നാശമാകും ​െഡ്രഡ്​ജിങ്​ പ്രവര്‍ത്തനങ്ങളില്‍നിന്ന്​ ലഭിക്കുന്ന മണല്‍ തീരസംരക്ഷണത്തിന് മാത്രമായി വിനിയോഗിക്കണമെന്നും കത്തിൽ അവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.