പ്രൈവറ്റ്​ അറബിക്​ കോളജ്​ അസോ. അനുശോചിച്ചു

ആലപ്പുഴ: കൊല്ലം അബ്​ദുല്ല മൗലവിയുടെ നിര്യാണത്തിൽ കേരള പ്രൈവറ്റ്​ അറബിക്​ കോളജ്​ അസോസിയേഷൻ അനുശോചിച്ചു. സാമൂഹിക-സാംസ്​കാരിക-മതപ്രബോധന രംഗത്ത്​ സത്യസന്ധമായ നിലപാടുകൾ തുറന്നുപറയുകയും ആശയപ്രചാരണ രംഗത്ത്​ ത​േൻറതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്​ത അബ്​ദുല്ല മൗലവി ആയിരക്കണക്കിന്​ വിദ്യാർഥികളുടെ ഗുരുനാഥനുമായിരുന്നു. പ്രസിഡൻറ്​ ഡോ. എം.എസ്​. മൗലവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹംസ എ. കുഴുവേലി അനുശോചനപ്രമേയം അവതരിപ്പിച്ചു. റഫീഖ്​ മൗലവി പ്രാർഥന നടത്തി. മുൻ എ.എസ്​.ഒ ഇമാമുദ്ദീൻ, എം.എ. സമദ്​, അഹമ്മദ്​ കബീർ, ഡോ. ബഷീർ, മുബീൻ, അബ്​ദുൽ വാഹിബ്​, അബ്​ദുൽ റഹ്​മാൻ, ഷിഹാബുദ്ദീൻ മൗലവി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.