തകഴിയിൽ ആറുപേർക്ക് കോവിഡ്

അമ്പലപ്പുഴ: തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്കുൾപ്പെടെ ആറുപേർക്ക് കോവിഡ്. തിങ്കളാഴ്‌ച പരിശോധന നടത്തിയ 93 പേരിൽ ആറുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ഗ്രേഡ്-2 സ്​റ്റാഫായ ഇവർക്കും തകഴിയിലെ മെഡിക്കൽസ്​റ്റോർ ഉടമയായ ഭർത്താവിനും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവർ ആശുപത്രിയിൽ ജോലിക്കെത്തിയിരുന്നത്. തുടർന്ന് ഒരാഴ്ച അവധിയായിരുന്നു. പ്രത്യേക മുറിയിലാണ് ഇവർ ജോലി ചെയ്തുവന്നിരുന്നത്. അതുകൊണ്ട്​ മറ്റ് ജീവനക്കാരുമായി സമ്പർക്കമുണ്ടായിട്ടില്ലെന്ന് മെഡിക്കൽ ഓഫിസർ ഡോ. ഷിബു സുകുമാരൻ പറഞ്ഞു. എങ്കിലും 11 ജീവനക്കാരെയും ആശ പ്രവർത്തകരെയും പരിശോധനക്ക് വിധേയമാക്കി. ഇവരുടെ ഫലം നെഗറ്റിവാണ്. വെൺമണിയിൽ നാല്​ വാർഡുകളിൽ കോവിഡ് പോസിറ്റിവ് ചെങ്ങന്നൂർ: വെൺമണി പഞ്ചായത്തിലെ നാല്​ വാർഡുകളിൽ കോവിഡ് പോസിറ്റിവ്. ആറ്​, ഒമ്പത്​ വാർഡുകളിൽ ഒന്നുവീതവും എട്ടിൽ 14ഉം, ഏഴിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്കുമാണ്​ കേസുകൾ റിപ്പോർട്ട്​ ചെയ്തിട്ടുള്ളത്​. ആറ്​, എട്ട്​, ഒമ്പത്​ വാർഡുകൾ ക​െണ്ടയ്ൻമൻെറ്​ സോണാണ്. അതേസമയം വാർഡ് 13ലെ ഒരു കുടുംബത്തിലെ ബന്ധു മാവേലിക്കര അറനൂറ്റിമംഗലത്ത് മരണമടഞ്ഞിരുന്നു. അവിടെ കാണാൻപോയ നാലുപേർക്ക് രോഗബാധയുണ്ടായി. ഇവരുമായി സമ്പർക്കത്തിലേർപെട്ട രണ്ട്​ കുടുംബങ്ങളിലെ 11 പേർ നിരീക്ഷണത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.