വീടിന്​ മുകളിൽ തെങ്ങ്​ വീണു

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ശിവഭവനിൽ ശിവാനന്ദ​ൻെറ വീടിന് മുകളിൽ അടുത്ത പറമ്പിൽ നിന്ന കൊന്നത്തെങ്ങ് കഴിഞ്ഞ രാത്രിയിലെ കനത്ത മഴയിൽ കടപുഴകി. ചുവരുകൾക്ക്​ പൊട്ടലുണ്ട്. തൊട്ടടുത്ത്​ നിന്ന വൈദ്യുതി പോസ്​റ്റ‌്​ തകർന്നുവീണു. ഈ ഭാഗത്തെ വൈദ്യുതിയും തകരാറിലായി ഞായറാഴ്​ച ഉച്ചയോടെയാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്. ശിവാനന്ദനും ഭാര്യയും മകളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റവന്യൂസംഘം സംഭവസ്ഥലം സന്ദർശിച്ചു. apl MAZHAKKEDUTHI 1, 2 കനത്ത മഴയിൽ ശിവഭവനിൽ ശിവാനന്ദ​ൻെറ വീടിന് മുകളിലേക്ക് അടുത്ത പറമ്പിലെ തെങ്ങ് വീണനിലയിൽ മന്ത്രി രാജിവെക്കണമെന്ന്​ ചെങ്ങന്നൂർ: മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന്​ രാഷ്​ട്രീയ ലോക്ദൾ സംസ്ഥാന പ്രസിഡൻറ് ജിജി പുന്തല ആവശ്യപ്പെട്ടു. നിരപരാധിയാണെങ്കിൽ കെ.ടി. ജലീൽ മന്ത്രിസഭയിൽനിന്ന് സ്വയം മാറിനിന്ന് അന്വേഷണത്തെ നേരിടാൻ ധൈര്യം കാട്ടണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.