മന്ത്രി കെ.ടി. ജലീലി​െൻറ രാജി: എം.സി റോഡ് ഉപരോധിച്ചു

മന്ത്രി കെ.ടി. ജലീലി​ൻെറ രാജി: എം.സി റോഡ് ഉപരോധിച്ചു ചെങ്ങന്നൂർ: മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട്​ എം. സി റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച്​ നീക്കി. കെ.പി.സി.സി സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് ഉപരോധസമരം ഉദ്ഘാടനം ചെയ്​തു. നിയോജക മണ്ഡലം പ്രസിഡൻറ് ഗോപുപുത്തൻ മഠത്തിൽ, നഗരസഭ ചെയർമാൻ കെ.ഷിബു രാജൻ, യൂത്ത് കോൺഗ്രസ് ജില്ല വൈസ്-പ്രസിഡൻറ് വരുൺ മട്ടയ്ക്കൽ, അഡ്വ. മിഥുൻ മൂരം, സോമൻ പ്ലാപ്പള്ളി, എൻ.സി. രജ്ഞിത്ത്, ലിജോ ഈ ​െറയിൽ, അഖിൽ വിജയൻ, അൻസിൽ അസീസ്, പ്രശാന്ത് ആലാ, ലിബു വെണ്മണി, ജോയൽ ഉമ്മൻ, റെജുൽ കെ. രാജപ്പൻ, ജെയ്സൺ ചാക്കോ, സച്ചിൻ കൊല്ലകടവ്, രാഹുൽ വെണ്മണി, സാംസൺ, സജു എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിനുശേഷം അരമണിക്കൂറോളം എം.സി. റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. സി.ഐ. ജോസ് മാത്യു, എസ്.ഐ എസ്.ആർ. ബിജു എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. apl UPARODHAM മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബഥേൽ ജങ്​ഷനിൽ എം.സി. റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.