എക്സൽ ഗ്ലാസസ്​: സർക്കാർ മുതലാളിത്തചിന്ത വെടിയണം -വെൽഫെയർ പാർട്ടി

ആലപ്പുഴ: എക്സൽ ഗ്ലാസസി​ൻെറ കാര്യത്തിൽ മുതലാളിത്തചിന്ത വെടിഞ്ഞ്​ തൊഴിലാളി ബോധത്തിലൂന്നുന്ന കമ്യൂണിസ്​റ്റ്​ ചിന്തയിലേക്ക് തിരികെയെത്താനുള്ള ആർജവമാണ് സർക്കാർ കാണിക്കേണ്ടതെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് നാസർ ആറാട്ടുപുഴ. ഗ്ലാസ് വ്യവസായം ശക്തമായി തിരിച്ചുവന്നുകൊണ്ടിരിക്കുമ്പോൾ കമ്പനി സർക്കാർ ഏറ്റെടുത്ത് തൊഴിലാളികളെ സംരക്ഷിക്കേണ്ടതിനുപകരം തൊഴിലാളികളെല്ലാം പിരിഞ്ഞുപോകുന്നതുവരെ കാത്തിരിക്കുന്നത് ഇടതു സർക്കാറിന് യോജിച്ചതല്ല. പള്ളിപ്പുറത്തെയും പരിസരത്തെയും അവശേഷിക്കുന്ന സിലിക്ക മണൽ കോർപറേറ്റുകൾക്ക്‌ നിസ്സാര വിലയ്​ക്ക് തീറെഴുതിക്കൊടുക്കുന്നതിൽ സർക്കാർ കൂട്ടുനിൽക്കരുത്​. 200 കോടിയുടെ അടുത്ത് ആസ്തിയുള്ള കമ്പനി ഏറ്റെടുക്കുക വഴി തൊഴിലാളികളുടെ സംരക്ഷണവും നടക്കുമെന്നുമിരിക്കെ വേറെയൊരു ന്യായത്തിനും പ്രസക്തിയില്ല. എക്സൽ ഗ്ലാസസ് സർക്കാർ ഏറ്റെടുത്ത് ആലപ്പുഴയുടെ വ്യവസായ വളർച്ചയിൽ പങ്കാളിയാകാൻ ജില്ലയിലെ മൂന്ന്​ മന്ത്രിമാരും എം.എൽ.എമാരും സർക്കാറിനുമേൽ സമ്മർദം ചെലുത്തണ​മെന്ന്​ വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.