മത്സ്യബന്ധനത്തിനിടെ അപകടത്തിൽപെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി

ആറാട്ടുപുഴ: മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് അപകടത്തിൽപെട്ട തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മൻെറ് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ വലിയഴീക്കൽ പൊഴിക്കു ഏകദേശം മൂന്ന് കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി ശ്രീഹരി എന്ന കാരിയർ വള്ളമാണ് അപകടത്തിൽപെട്ടത്. വലിയ വള്ളത്തിൽ നിന്ന്​ മീൻ പകരുന്നതിനിടെ തിരയിൽപെട്ട് വള്ളം മുങ്ങുകയായിരുന്നു. ശക്തമായ തിരയുള്ളതിനാൽ ഒപ്പമുണ്ടായിരുന്ന വള്ളക്കാർക്ക് രക്ഷാപ്രവർത്തനം സാധിച്ചില്ല. തുടർന്നാണ് മറൈൻ എൻഫോഴ്സ്മൻെറിനെ അറിയിക്കുന്നത്. ആറാട്ടുപുഴ സ്വദേശികളായ അനന്തു, ശ്രീഹരി, ഗിരീഷ് എന്നീ തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവരെ പരിക്കേൽക്കാതെ കരയിലെത്തിച്ചു. വള്ളവും മറൈൻ എൻഫോഴ്സ്മൻെറ് ബോട്ടിൽ കെട്ടിവലിച്ച് തീരത്ത് എത്തിച്ചു. മറൈൻ എൻഫോഴ്സ്മൻെറ് ഉദ്യോഗസ്ഥരായ സി.പി.ഒ ജോസഫ് ജോൺ, ലൈഫ് ഗാർഡുകളായ ജയൻ, ജോർജ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. apl VALLAM മറൈൻ എൻഫോഴ്സ്മൻെറ് രക്ഷപ്പെടുത്തിയ മീൻപിടിത്ത തൊഴിലാളികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.