സർക്കാർ ഏറ്റെടുത്ത്​ ഓർഡിനൻസ്​ ഇറക്കണം -സി.എം.പി

എക്സൽ ഗ്ലാസസ് സർക്കാർ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാൻ നാലര വർഷമായിട്ടും ഇടതു സർക്കാറിന് കഴിഞ്ഞി​െല്ലന്നത് വാഗ്ദാനലംഘനം തന്നെയാണ്. ആലപ്പുഴയുടെ വ്യാവസായിക പുരോഗതിക്ക് നേതൃത്വം നൽകിയ ടി.വി. തോമസും ഗൗരിയമ്മയും മുൻഗണന നൽകിയത് തങ്ങളുടെ രാഷ്​ട്രീയ തട്ടകങ്ങൾക്ക്​ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ ആലപ്പുഴക്കും ചേർത്തലക്കുമിടയിൽ അനേകം വ്യവസായ സ്ഥാപനങ്ങൾ വന്നു. ഇക്കാരണത്താൽ ആലപ്പുഴയുടെ തെക്കൻമേഖല അവഗണിക്കപ്പെട്ടു. ആലപ്പുഴയുടെ തൊഴിലാളി മനസ്സ് ഈ സ്ഥാപനങ്ങളുടെ വളർച്ചക്ക്​ നിർണായക പങ്കുവഹിച്ചു. എന്നാൽ, കെടുകാര്യസ്ഥതയും അഴിമതിയും ധൂർത്തും തൊഴിലാളി സംഘടനകൾക്കിടയിലെ ചക്കളത്തിപ്പോരും കാരണം ഈ പൊതുമേഖല സ്ഥാപനങ്ങൾ ഒന്നൊന്നായി തകരുകയായിരുന്നു. എക്സൽ ഗ്ലാസ്സസ് അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് എട്ടുവർഷമായി. ഏകദേശം 200 കോടിയുടെ ആസ്തിമൂല്യമുള്ള സ്ഥാപനത്തി​ൻെറ സ്വത്തുക്കൾ ഏറ്റെടുത്താൽതന്നെ സർക്കാറിന് വൻ ലാഭംതന്നെ. വ്യവസായ വികസന കോർപറേഷന് വായ്പ കുടിശ്ശിക ഇനത്തിൽ കിട്ടാനുള്ള 35 കോടിയും കെ.എസ്.ഇ.ബിക്ക് കിട്ടാനുള്ള അഞ്ചുകോടിയും നിലനിൽക്കെ സർക്കാർ ഏറ്റെടുത്ത് ഓർഡിനൻസ് ഇറക്കണം. സർക്കാർ ഏറ്റെടുത്ത് നടത്തിയാൽ വ്യവസായശാലകളുടെ ശവപ്പറമ്പ് എന്ന ചീത്തപ്പേര് ആലപ്പുഴക്ക്​ മാറിക്കിട്ടുമെന്നും ഒട്ടനവധി കുടുംബങ്ങളുടെ അടുക്കളയിൽ തീപുകയാൻ അത്​ വഴിയൊരുക്കുമൊന്നും അദ്ദേഹം പറഞ്ഞു. apl VRR PHOTO CMP JILLA SECRETARY A. NIZAR എ. നിസാർ, ജില്ല സെക്രട്ടറി, സി.എം.പി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.