താമരക്കുളത്തും ചുനക്കരയിലും ഇന്ന്​ ആൻറിജൻ പരിശോധന

ചാരുംമൂട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താമരക്കുളത്തും ചുനക്കരയിലും വെള്ളിയാഴ്ച ആൻറിജൻ പരിശോധന നടത്തും. ചുനക്കര പഞ്ചായത്തിലെ വൃദ്ധസദനം, ചൈൽഡ് ഹോം, സ്നേഹ ഭവൻ അന്തേവാസികൾ, ജീവനക്കാർ എന്നിവരുൾപ്പെടെ 50 പേർക്കാണ് പരിശോധന. താമരക്കുളത്ത് കണ്ടെയ്ൻമൻെറ് സോണുകളായ മൂന്ന് വാർഡുകളിൽ സമ്പർക്ക പട്ടികയിലുള്ളവരുൾപ്പെടെ 125 പേർക്കും പരിശോധന നടത്തും. പാലമേലും നൂറനാട്ടും ഓരോരുത്തർക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.