ജൂനിയർ നഴ്സുമാർ പണിമുടക്ക് പിൻവലിച്ചു

അമ്പലപ്പുഴ: സ്​റ്റൈ​െപൻറ് വർധന ആവശ്യപ്പെട്ട് ജൂനിയർ നഴ്സുമാർ നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. സ്​റ്റൈ​െപൻറ് 13,900 രൂപയിൽനിന്ന് 16,680 ആയി ഉയർത്താമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പിലാണ് പണിമുടക്ക് അവസാനിപ്പിച്ചത്. നാമമാത്ര വർധനയിൽ തൃപ്തരല്ലെങ്കിലും കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. ശനിയാഴ്ച ഡ്യൂട്ടിയിൽ തിരികെ പ്രവേശിക്കും. മറ്റ് പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.