വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്​റ്റിൽ

വള്ളികുന്നം: മദ്യലഹരിയിൽ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്​റ്റിൽ. ചുനക്കര കരിമുളക്കൽ പ്രഭാഭവനത്തിൽ പ്രശാന്താണ് (35) അറസ്​റ്റിലായത്. 65കാരിയെ കിടപ്പുമുറിയിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വീട്ടമ്മ ബഹളം​െവച്ചതോടെ ഒാടിരക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ കറ്റാനം ജങ്ഷനിൽനിന്നാണ് സി.െഎ മിഥു​ൻെറ നേതൃത്വത്തിൽ ഇയാളെ കസ്​റ്റഡിയിലെടുത്തത്. ചിത്രം: APG54 Prathi Prasanth പ്രശാന്ത്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.