മദ്യവുമായി സി.ഐ പിടിയിലായ സംഭവം: എക്​സൈസ്​ വിജിലന്‍സ് വിഭാഗവും അന്വേഷണം തുടങ്ങി

ചേര്‍ത്തല: എട്ടുകുപ്പി മുന്തിയ വിദേശമദ്യവുമായി എക്​സൈസ്​ എറണാകുളം സ്‌ക്വാഡ് സി.ഐ ബി.എല്‍. ഷിബു പിടിയിലായ സംഭവത്തില്‍ എക്‌സൈസ് വിജിലന്‍സ് വിഭാഗവും അന്വേഷണം തുടങ്ങി. വിജിലൻസ്​ ഓഫിസര്‍ ചേര്‍ത്തലയിലെത്തി പൊലീസില്‍നിന്ന്​ വിവരങ്ങള്‍ ശേഖരിച്ചു. വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. ഇദ്ദേഹത്തെ കുരുക്കിയതാണെന്ന പ്രാഥമിക നിഗമത്തിലാണ് പൊലീസ്​. കാറിനു​ പിന്നില്‍ മദ്യക്കുപ്പികളുടെ ബോക്‌സ് എത്തിച്ച എറണാകുളത്തെ എക്‌സൈസ് സര്‍ക്കിള്‍ ഇൻസ്​പെക്ടറെയും ഇതു കാറിലേക്കെത്തിച്ച ജീവനക്കാരനെയും മൊഴിയെടുക്കാന്‍ വിളിച്ചിട്ടുണ്ട്. എക്‌സൈസില്‍നിന്നുതന്നെയാണ് സ്പിരിറ്റ് കടത്തുന്നെന്ന വിവരം കൈമാറിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എക്‌സൈസ് വകുപ്പിലെ പോരി​ൻെറ ഭാഗമാണോയെന്ന പരിശോധനയും നടക്കുന്നുണ്ട്. എല്ലാ വശങ്ങളും പരിഗണിച്ചുള്ള അന്വേഷണമാണ്​ നടക്കുന്നതെന്ന് ചേര്‍ത്തല ഡിവൈ.എസ്.പി കെ. സുഭാഷ് പറഞ്ഞു. ജില്ല നാർകോട്ടിക് സെല്ലിന്​ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്​ നടത്തിയ പരിശോധനയില്‍ ഞായറാഴ്ച ദേശീയപാതയില്‍ പൊലീസ് സ്‌റ്റേഷനു മുന്നിലായിരുന്നു പരിശോധന. അനുവദനീയ അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ചതിനാണ് പൊലീസ് കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.