രാത്രി വെറ്ററിനറി സേവനം; മൃഗഡോക്ടര്‍മാര്‍ക്ക് അവസരം

ആലപ്പുഴ: മൃഗാശുപത്രി സേവനങ്ങൾ ലഭ്യമല്ലാത്ത സമയങ്ങളിൽ കർഷകർക്ക് അവ ലഭ്യമാക്കാൻ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന "അടിയന്തര രാത്രികാല വെറ്ററിനറി സേവനം' പദ്ധതിയിലേക്ക് മൃഗഡോക്ടര്‍മാരെ നിയോഗിക്കുന്നു. ഭരണിക്കാവ്, അമ്പലപ്പുഴ ,ചെങ്ങന്നൂർ, ആര്യാട് ബ്ലോക്ക് പഞ്ചായത്തുകളിലാണ് നിയമനം. കരാർ അടിസ്ഥാനത്തിൽ പരമാവധി 179 ദിവസത്തേക്കാണ് തെരഞ്ഞെടുക്കുന്നത്. രാത്രിസമയങ്ങളിൽ ആവശ്യമായ മൃഗചികിത്സാ സേവനങ്ങൾ നൽകുകയാണ് ദൗത്യം. വെറ്ററിനറി ഡോക്ടർമാരായി ജോലി ചെയ്യാൻ താൽപര്യമുള്ള തൊഴിൽരഹിതരായ യുവ വെറ്ററിനറി ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. സ്​റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്ട്രേഷൻ നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികൾ 18ന്​ രാവിലെ 11ന്​ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജില്ല മൃഗസംരക്ഷണ ഓഫിസിൽ വാക്ക് ഇൻ-ഇൻറർവ്യൂവിന് ഹാജരാകണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തിൽ വെറ്ററിനറി ഡോക്ടർ തസ്തികയിലേക്ക് റിട്ടയേർഡ് വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. ഫോൺ 04772252431. കൂടിക്കാഴ്ചക്ക്​ അവസരം ആലപ്പുഴ: ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കൽ ഓഫിസിൽ മാർച്ച് 17ന് നടത്താനിരുന്ന പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച കോവിഡ് പശ്ചാത്തലത്തില്‍ മാറ്റി​െവച്ചത് ഘട്ടംഘട്ടമായി നടത്തിവരികയാണ്. അഭിമുഖത്തിന് ഹാജരാകാത്ത ഉദ്യോഗാർഥികൾ 11ന് രാവിലെ 11ന്​ ബന്ധപ്പെട്ട രേഖകൾ സഹിതം ഭാരതീയ ചികിത്സ വകുപ്പ് ജില്ല ഓഫിസിൽ എത്തണം. ഫോൺ 0477 2252965. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന്​ മുസ്​ലിം ലീഗ്​ ആലപ്പുഴ: കോവിഡ് ബാധിതയായ ദലിത് യുവതിയെ ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ടതി​ൻെറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി രാജി​വെക്കണമെന്ന് മുസ്​ലിം ലീഗ് ജില്ല ട്രഷറർ കമാൽ എം. മാക്കിയിൽ ആവശ്യപ്പെട്ടു. ധാർമിക ഉത്തരവാദിത്തത്തിൽനിന്ന്​ സർക്കാറിന് ഒഴിഞ്ഞുമാറാനാവില്ല. യുവതിക്ക്​ സർക്കാർ ജോലിയും മന്ത്രിമാരുടെ ശമ്പളത്തിൽ നിന്നും ഒരു കോടി രൂപയും നൽകണമെന്നും പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.