ഭീഷണി ഉയർത്തി വികസനം തടയാനാവില്ല -മന്ത്രി ജി. സുധാകരൻ

കായംകുളം: ഭീഷണി ഉയർത്തി വികസനത്തെ തടയാൻ ആരെങ്കിലും ശ്രമിച്ചാൽ വിലപ്പോകില്ലെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. നവീകരിച്ച ഗവ. ​െഗസ്​റ്റ്​ ഹൗസ്​ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുഗമമായ അന്തരീക്ഷം ഉണ്ടായില്ലെങ്കിൽ വികസനം ഉണ്ടാകില്ല. പാർക്ക് ജങ്ഷൻ പാലം പുനർനിർമാണം തടസ്സപ്പെടുത്താൻ ചിലർ ഭീഷണിയുമായി രംഗത്തുവന്നിട്ടുണ്ട്. അതിനെ അതേരീതിയിൽതന്നെ നേരിടാനറിയാം. രാഷ്​ട്രീയ വ്യാപാരികളായ ചില കച്ചവടക്കാരാണ് വികസനം മുടക്കാൻ രംഗത്തുള്ളത്. എല്ലാ വികസനങ്ങളിലും താൽക്കാലികമായുണ്ടാകുന്ന പ്രതിസന്ധി മറികടക്കാൻ ത്യാഗങ്ങൾ ആവശ്യമാണ്. പാലത്തിന് ബദലായി നിരവധി സഞ്ചാരമാർഗങ്ങളുണ്ട്. വികസനങ്ങളുടെ പ്രധാന ഗുണഭോക്താക്കൾ വ്യാപാരികളാണെന്ന തിരിച്ചറിവിൽ അതുമായി സഹകരിക്കുകയാണ് വേണ്ടത്. ചിരകാലസ്വപ്നമായ കായംകുളം താലൂക്ക് സാക്ഷാത്കരിക്കേണ്ടതായിട്ടുണ്ട്. എന്നാൽ, നായനാർ സർക്കാറിൻെറ കാലത്ത് അംഗീകരിച്ച താലൂക്ക് യു.ഡി.എഫ് സർക്കാറാണ് ഇല്ലാതാക്കിയത്. അന്ന് താലൂക്ക് പ്രഖ്യാപി​െച്ചങ്കിലും കായംകുളത്തുകാർ തന്നെ തോൽപിക്കുകയായിരുന്നു. താലൂക്ക് വന്നതിനാൽ പ്രത്യേക സ്നേഹമുണ്ടാകുമെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എൻ. ശിവദാസൻ, വൈസ് ചെയർപേഴ്സൻ ആർ. ഗിരിജ, സ്ഥിരംസമിതി അധ്യക്ഷ ഷീബാദാസ്, പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ ഹൈജീൻ ആൽബർട്ട്, എക്സി. എൻജിനീയർ എസ്. ശരി തുടങ്ങിയവർ സംസാരിച്ചു. ചിത്രം: AP71 Kayamkulam കായംകുളത്തെ നവീകരിച്ച ​െഗസ്​റ്റ്​ ഹൗസിൻെറ ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.