തകഴി പഞ്ചായത്തിൽ അഞ്ച്​ ജീവനക്കാർക്ക് കോവിഡ്

അമ്പലപ്പുഴ: തകഴി ഗ്രാമപഞ്ചായത്ത്​ ഓഫിസിൽ അഞ്ച്​ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. 27ന് പുറക്കാട് സ്വദേശിയായ ജീവനക്കാരന് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് എല്ലാ ജീവനക്കാരെയും പരിശോധനക്ക് വിധേയമാക്കിയപ്പോ​ഴാണ്​ രണ്ട് പേർക്ക് സ്ഥിരീകരിച്ചത്​. തിങ്കളാഴ്​ച 11 പഞ്ചായത്ത്​ അംഗങ്ങളും ജീവനക്കാരും ഉൾപ്പെടെ 46 പേരെ ആൻറിജൻ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതി​ൻെറ ഫലം പുറത്തുവന്നപ്പോഴാണ് മൂന്ന്​ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്ത്​ അംഗങ്ങളും ജീവനക്കാരും 18 വരെ നിരീക്ഷണത്തിൽ തുടരാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.